മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവും വലിയ ക്‌നാനായ മിഷനായ സെന്റ് മേരീസ് ക്നാനായ മിഷനില്‍ സണ്ടേ സ്‌കൂള്‍ വാര്‍ഷികവും, ഇടവക ദിനവും നവംബര്‍ 25 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ദിവ്യബലിയോട് കൂടി തുടക്കമാകും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരി പിതാവ് മുഖ്യ കാര്‍മ്മികനാകുമ്പോള്‍ മിഷന്‍ ഡയറക്ടര്‍ ഫാ. സജി മലയില്‍പുത്തന്‍പുര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.അജൂബ് തോട്ടനാനിയില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ കലാസന്ധ്യയും ക്‌നാനായ സിംഫണിയും അരങ്ങേറും. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിക്കും. ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് എല്ലാ ക്‌നാനായ സഹോദരങ്ങളേയും സ്വാഗതം ചെയ്യുന്നതായി കൈക്കാരന്‍മ്മാര്‍ അറിയിച്ചു.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ മിഷനില്‍ സണ്ടേസ്‌കൂള്‍ വാര്‍ഷികവും, ഇടവക ദിനവും നവംബര്‍ 25 ന്













