Home അമേരിക്കൻ വാർത്തകൾ ഫിലാഡെൽഫിയ ക്നാനായ മിഷൻ സിൽവർ ജൂബിലി നിറവിൽ

ഫിലാഡെൽഫിയ ക്നാനായ മിഷൻ സിൽവർ ജൂബിലി നിറവിൽ

865
0

ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഇരുപത്തിയഞ്ചാം വാർഷികത്തിലേക്ക് പ്രവേശിച്ചു. സിൽവർ ജൂബിലി വർഷാചരണം 25 അമ്മമാർ ഏറ്റെടുത്ത് നടത്തിയ തിരുനാൾ ആഘോഷത്തോടെ ആരംഭിച്ചു. ഒരു വർഷം നീണ്ട് നിൽക്കുന്ന സിൽവർ ജൂബിലിയുടെ ഉദ്ഘാടനം ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ നിർവ്വഹിച്ചു. റോക്‌ലാൻഡ് പള്ളി വികാരി ഫാ. ബിബി തറയിൽ, ഫാ. സനൽ മയിൽക്കുന്നേൽ, ഫാ. തോമസ്സ് മലയിൽ. മിഷൻ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജൂബിലി കമ്മിറ്റിഅംഗങ്ങൾ എന്നിവർ പ്രത്യേകം സന്നിഹിതരായിരുന്നു. അന്നേ ദിവസം ജൂബിലി ചാരിറ്റി ബോക്സ്, ജൂബിലി ലോഗോ, ജൂബിലി ബുള്ളറ്റിൻ എന്നിവ പ്രകാശനം ചെയ്തു. വിവിധ പ്രായ വിഭാഗത്തിൽപ്പെട്ടവരേ കോർത്തിണക്കി ജൂബിലി കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ ഒരു വർഷത്തെ കർമ്മപരുപാടികൾ ആവിഷ്കരിക്കുന്നത്.

Previous articleകുമരകം : തച്ചാറ ഷീല സിറിയക്ക് | Live Funeral Telecast Available
Next articleUK ക്നാനായ വനിതാ ഫോറത്തിന്റെ വാർഷികദിനാഘോഷങ്ങൾ ഒക്ടോബർ 14 ന് സ്റ്റോക്ക് ഓൺ ട്രൻഡിൽ: വിവാഹവാർഷികത്തിന്റെ രജത ജൂബിലി പിന്നിട്ട ദമ്പതിമാർക്ക് ആദരവുനൽകാൻ ക്നാനായ മങ്കമാർ

Leave a Reply