Home ഇന്ത്യൻ വാർത്തകൾ കടുത്തുരുത്തി സെന്റ്.മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് നടത്തപ്പെട്ടു.

കടുത്തുരുത്തി സെന്റ്.മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് നടത്തപ്പെട്ടു.

740
0

കടുത്തുരുത്തി: കുട്ടികളിലെ കായിക അഭിരുചിയും, കായിക ക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കടുത്തുരുത്തി സെന്റ്.മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ യുപി സെക്ഷനിലെയും ഹൈസ്കൂൾ സെക്ഷനിലെ യും കുട്ടികൾക്കായി ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് നടത്തപ്പെട്ടു. സെന്റ്.മൈക്കിൾസ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.സുജ മേരി തോമസ് ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 135 ആൺകുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സെന്റ്.മൈക്കിൾസ് സ്കൂൾ കായികാധ്യാപകൻ ശ്രീ.ഷാരു സോജൻ സെലക്ഷൻ ക്യാമ്പിന് നേതൃത്വം നൽകി. അധ്യാപകരായ ജിനോതോമസ്, ഷെബിൻ കുര്യൻ, ടോം പി. ജോൺ, മാത്യു ഫിലിപ്പ് എന്നിവർ പരിപാടികൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും നൽകി.

Previous articleചാമക്കാല: എളമ്പാശ്ശേരില്‍ എ.ജെ ചാക്കോ | Live Funeral Telecast Available
Next articleമത്സ്യത്തൊഴിലാളികളോടുള്ള ഭീഷണി അവസാനിപ്പിക്കണം: കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി

LEAVE A REPLY