കൂടല്ലൂർ ഗ്രാമത്തിൽ ജനിച്ച് അമ്മേരിക്കയിലും കാനഡയിലുമായി കുടിയേറി ജീവിക്കുന്നവരുടെ ആദ്യ കുടുംബസംഗമം ജൂലൈ 15 ശനിയാഴ്ച ചിക്കാഗോയിൽ വെച്ച് നടത്തപ്പെടുന്നു. ഫാ.ബിൻസ് ചേത്തലിന്റെ നേതൃത്വത്തിലുഉള കമ്മിറ്റി വിപുലവും വ്യത്യസ്ഥവുമായ പരുപാടികൾ ആണ് ആദ്യ സംഗമത്തിനായി ക്രമീകരിച്ചിരിക്കുന്നത്. അമ്മേരിക്കയിലെ വിവിധ സംസ്ഥാനത്ത് നിന്നും കാനഡയിൽ നിന്നും എത്തുന്നവർക്ക് താമസ്സിക്കുവാനും നാടിന്റെ നന്മ ഉത്സവമാക്കാനും ചിക്കാഗോ ഒരുങ്ങിക്കഴിഞ്ഞു. ജൂലൈ 15 ശനിയാഴ്ച രാവിലെ 10 am ന് ചിക്കാഗോ സെൻറ്.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ വി. കുർബ്ബാനയോടെ ആരംഭിക്കുന്നു. തുടർന്ന് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ പൊതുസമ്മേളനവും കലാപരുപാടികളും നടത്തപ്പെടും. വിവിധ പ്രായ വിഭാഗത്തിൽപെട്ടവരുടെ കലാപരുപാടികൾ സംഗത്തിന് മോഡി കൂട്ടും. കൂടല്ലൂർ ഗ്രാമഭംഗി വിവരണവും നാട്ടുകൂട്ടും, ഗ്രാമസഭയും പുതുമയാർന്ന് അവതരിപ്പിക്കപ്പെടും. രുചിയാർന്ന നാടൻ ഭക്ഷണ വിഭവങ്ങൾ ക്രമികരിച്ച് സ്നേഹവിരുന്നും സംഘാടകർ ക്രമികരിക്കുന്നു. ആദ്യമായി ഒരു ഗ്രാമത്തിന്റെ നന്മ ഏറ്റെടുത്ത് അമ്മേരിക്കയിലെ എല്ലാവരെയും പങ്കെടുപ്പിച്ച് നടത്തുന്ന കൂടല്ലൂർ സംഗമം ഒരു ചരിത്രസംഭവമായി മാറും എന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.











