പയ്യാവൂര്‍: സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക – രക്ഷാകര്‍തൃ സംഗമവും പ്രതിഭകള്‍ക്ക് ആദരവും – ഉയരെ 2023 – എന്ന പേരില്‍ സംഘടിപ്പിച്ചു. മാനേജര്‍ ഫാ. ജെയ്‌സന്‍ പള്ളിക്കര ആധ്യക്ഷം വഹിച്ച സമ്മേളനം പ്രിന്‍സിപ്പല്‍ ബിനോയ് കെ. ഉദ്ഘാടനം ചെയ്തു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ടി. പി. അഷ്‌റഫ്, പി ടി എ പ്രസിഡന്റ് സവിത ജയപ്രകാശ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. SSLC പരീക്ഷയില്‍ ഉന്നതവിജയം നേടിയ 33 വിദ്യാര്‍ഥികളെയും നാഷണല്‍ മീന്‍സ് കം മെറിറ്റ് (NMMS) സ്‌കോളര്‍ഷിപ്പ് ജേതാവിനെയും ഗൈഡ്സ് രാജ്യപുരസ്‌കാര്‍ വിജയികളെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പൊതുചര്‍ച്ചയ്ക്കും അധ്യാപക – രക്ഷാകര്‍തൃ സമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ തിരഞ്ഞെടുപ്പിനും ഹെഡ്മാസ്റ്റര്‍ ബിജു സൈമണ്‍ നേതൃത്വം നല്‍കി. PTA സെക്രട്ടറി സാലു വി റ്റി ചടങ്ങിന് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലിബിന്‍ കെ. കുര്യന്‍ നന്ദിയും പറഞ്ഞു.
Home ഇന്ത്യൻ വാർത്തകൾ പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക – രക്ഷാകര്‍തൃ സംഗമവും പ്രതിഭകള്‍ക്ക് ആദരവും











