കൈപ്പുഴ: പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ വിശുദ്ധ അമ്മത്രേസ്യായുടെയും പരി. ദൈവമാതാവിന്റെ ദര്‍ശന തിരുനാളിനും ഇടവക വികാരി റവ.ഫാ. ഫില്‍മോന്‍ കളത്ര കൊടിയേറ്റി തുടക്കം കുറിച്ചു. തുടര്‍ന്ന് ഇടവകയില്‍ നിന്നുളള വൈദികര്‍ ചേര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. തുടര്‍ന്ന് പാരീഷ് ഹാളില്‍ ചേര്‍ന്ന ഇടവകദിനാഘോഷം കേരള ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടവക സമൂഹം അണിയിച്ചൊരുക്കിയ കലാസന്ധ്യയും, സ്‌നേഹവിരുന്നോടും കൂടി ദിനാഘോഷങ്ങള്‍ക്ക് സമാപനമായി.













