Home ഇന്ത്യൻ വാർത്തകൾ ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

92
0

കാരിത്താസ് ഹോസ്പിറ്റലിന്റെയും കോട്ടയം അതിരൂപത ഹെൽത്ത് കമ്മീഷന്റെയും നേതൃത്വത്തിൽ, പുതുവേലി സെന്റ് ജോസഫ് ഇടവകയുടെയും KCC, KCWA, KCYL സംഘടനകളുടെയും ആഭിമുഖ്യത്തിൽ “Palliative Care Strengthening” ലക്ഷ്യമിട്ട് ‘കരുതൽ കൂടുതൽ കരുത്തോടെ’ എന്ന പേരിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ സെമിനാർ സെപ്റ്റംബർ 4 ന് പുതുവേലി സെന്റ് ജോസഫ്സ് ക്നാനായ കാത്തലിക് ചർച്ചിൽ വിജയകരമായി നടന്നു. കാരിത്താസ് ഹോസ്പിറ്റൽ പാസ്റ്ററൽ കെയർ ഡയറക്ടർ റവ. ഫാ. മാത്യു കണ്ണാലയിൽ ഉദ്ഘാടനം ചെയ്തു. പുതുവേലി സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. ജേക്കബ് തടത്തിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.
പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യം, രോഗികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ കരുതൽ, കാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധം, കാൻസർ പ്രതിരോധ മാർഗങ്ങൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ബോധവത്കരണം നൽകുകയും സമൂഹത്തിൽ ആരോഗ്യപരിചരണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്ത പരിപാടിക്ക് ഡോ. ജോസ് ജോം തോമസ് നേതൃത്വം നൽകി. പാലിയേറ്റീവ് പരിചരണ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും കരുതലും പിന്തുണയും ആവശ്യമുള്ളവരിലേക്ക് മികച്ച ആരോഗ്യപരിചരണം എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇത്തരം പ്രവർത്തനങ്ങളിലൂടെ കരുതലിന്റെ സന്ദേശം കൂടുതൽ കരുത്തോടെ സമൂഹത്തിലേക്ക് എത്തിക്കുകയാണ് കാരിത്താസ് ഹോസ്പിറ്റൽ.

Previous articleപാച്ചിറ: പനച്ചിക്കാട് പാവക്കുളം അന്നമ്മ ചാക്കോ | Live Funeral Telecast Available
Next articleറോക്ക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി.കന്യകാമറിയത്തിന്റെ ജനന തിരുനാൾ ഭക്തിനിർഭരമായി

Leave a Reply