Home ഇന്ത്യൻ വാർത്തകൾ പശു വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധന സഹായം ലഭ്യമാക്കി

പശു വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധന സഹായം ലഭ്യമാക്കി

81
0

കോട്ടയം: ഭക്ഷ്യസുരക്ഷയോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പശു വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി നിര്‍വ്വഹിച്ചു. കെ.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, ഗ്രാമതല അനിമേറ്റര്‍ കുഞ്ഞുമോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോടുകൂടിയ പശു വളര്‍ത്തല്‍ പദ്ധതിയ്ക്കാണ് ധന സഹായം ലഭ്യമാക്കിയത്.

Previous articleഉഴവൂർ: കാനാട്ട് മറിയാമ്മ ജോര്‍ജ്‌
Next articleസമൃദ്ധിയുടെ ഓണം സഹചർക്കൊപ്പം പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

Leave a Reply