Home ഇന്ത്യൻ വാർത്തകൾ ഹൈഡൽ ടൂറിസം പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

ഹൈഡൽ ടൂറിസം പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

124
0

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മരിയാപുരം, വാഴത്തോപ്പ്, പഞ്ചായത്തുകളുടെ സഹകരണത്തോടെ, ഇക്കോ-ഹൈഡൽ ടൂറിസം പദ്ധതിക്ക് അവസരം ഒരുങ്ങുന്നു. സേതു ബന്ധൻ പദ്ധതിയുടെ ഭാഗമായി മരിയാപുരം, വാഴത്തോപ്പ്, പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം യാഥാർഥ്യമാകുമ്പോൾ പാലത്തിന്റെ സമീപ പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഇക്കോ – ഹൈഡൽ ടൂറിസം പ്രൊജക്റ്റ് നടപ്പിലാക്കുന്നതിനാണ് ലക്‌ഷ്യം ഇടുന്നത്. തടിയൻപാട് മരിയ സദൻ പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പദ്ധതിയുടെ മാർഗരേഖ കേരളം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. തോമസ് ആനിമൂട്ടിൽ സമർപ്പിച്ചു. പ്രകൃതി ദത്തമായ നദിതീര നടപ്പാത, ഉല്ലാസയാത്ര സൗകര്യങ്ങൾ, വ്യൂ പോയിന്റുകൾ, ബോട്ടിംഗ് യാർഡ്, പെഡൽ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, കുട്ട വഞ്ചി, ട്രക്കിങ്, സൈക്ലിംഗ്, മാലിന്യ രഹിത പരിസ്ഥിതി സൗഹൃദ സന്ദർശന സ്ഥലങ്ങൾ, പ്രാദേശിക സസ്യ സംരക്ഷണ ഉദ്യാനങ്ങൾ, മഴ വെള്ള സംഭരണ സംവിധാനങ്ങൾ, താമസ സൗകര്യങ്ങൾ, ഭക്ഷണ ശാലകൾ, ഗൈഡഡ് ടൂറിസം, ട്രൈനിംഗ് സെന്റേഴ്സ്, പ്രാദേശിക വിഭവ വിപണന സ്റ്റാളുകൾ, ടൂറിസം റിസോഴ്സ് സെന്റർ, യാത്ര സൗകര്യങ്ങൾ, എന്നിങ്ങനെ വിവിധ പദ്ധതികൾക്കായി 11 കോടി രൂപ മുതൽ മുടക്കിൽ ഒരു ടൂറിസം പദ്ധതിക്കാണ് മാർഗ്ഗ രേഖ സമർപ്പിച്ചിരിക്കുന്നത്. നാടിൻറെ വികസനത്തിനുതകുന്ന ഇത്തരത്തിലുള്ള ജനോപകാരപ്രദമായ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഒരു വിദഗ്ദ്ധ എഞ്ചിനീയറിംഗ് ടീമിനെ പദ്ധതി പ്രദേശത്തേക്ക് അയക്കുമെന്നും മന്ത്രി ചടങ്ങിൽ അറിയിച്ചു. ചടങ്ങിൽ ഇടുക്കി എം എൽ എ റോയ് കെ പൗലോസ്, മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിപ്സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി സജി, ജില്ലാപഞ്ചായത് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്തു മെമ്പർ ടെസ്സി ജോസഫ്, സിസ്റ്റർ സോണിയ തേക്കുംകാട്ടിൽ, ഡോ. മാത്യു പുള്ളോലിൽ, പ്രൊ. എം ജെ ജേക്കബ് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ, സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തു മെമ്പർമാരായ ജയാ പി. എസ്, മിനി ജോണി, സൂസമ്മ തോമസ് പ്രോഗ്രാം കോ -ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, അനിമേറ്റർ ജിബി ബേബി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Previous articleKAIPUZHA | PALATHURUTH | WEDDING CEREMONY || CHRISTIE & ANU ||
Next articleഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ ‘കവന്റന്റ്’ ദമ്പതി ധ്യാനം ഓഗസ്റ്റ് 28 മുതൽ; അനുഗ്രഹീത വചനപ്രഘോഷകൻ റെജി കൊട്ടാരം നേതൃത്വം നൽകും.

Leave a Reply