Home ഇന്ത്യൻ വാർത്തകൾ പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

162
0

കോട്ടയം: പ്രളയകെടുതി നേരിട്ട ആളുകള്‍ക്ക് കരുതല്‍ ഒരുക്കുവാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. പ്രളയ കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കും ക്യാമ്പികളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയവര്‍ക്കുമായി അടിയന്തിര സഹായമായി ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്. കൂടാതെ അതിതീവ്രപ്രളയ ദുരിതം നേരിട്ട കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ചും കെ.എസ്.എസ്.എസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയ ദുരിതബാധിതര്‍ക്കായാണ് കെ.എസ്.എസ്.എസ് സഹായ ഹസ്തം ഒരുക്കുന്നത്. വരും ദിനങ്ങളില്‍ കൂടുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Previous articleതൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ 101 മണിക്കൂര്‍ ദിവ്യകാരുണ്യാരാധനയും, ജപമാലയും
Next articleപരിപ്പ്: പാട്ടക്കണ്ടത്തില്‍ (കളത്തില്‍പ്പറമ്പില്‍) എലീസ ആന്റണി | Live Funeral Telecast Available

Leave a Reply