Home ഇന്ത്യൻ വാർത്തകൾ കാരിത്താസ് ഹോസ്പിറ്റലിൽ മൂന്നാമത്തെ അത്യാധുനിക കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചു

കാരിത്താസ് ഹോസ്പിറ്റലിൽ മൂന്നാമത്തെ അത്യാധുനിക കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചു

453
0

കോട്ടയം: ഹൃദ്രോഗ ചികിത്സാരംഗത്ത് നൂതന ചികിത്സാ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് കാരിത്താസ് ഹോസ്പിറ്റലിൽ മൂന്നാമത്തെ അത്യാധുനിക കാത്ത് ലാബ് (Cath Lab) പ്രവർത്തനം ആരംഭിച്ചു. ആധുനിക സാങ്കേതികവിദ്യയും മികച്ച ചികിത്സാ സംവിധാനങ്ങളും സമന്വയിപ്പിച്ച ഈ പുതിയ കാത്ത് ലാബ് കൂടി പ്രവർത്തന ക്ഷമമായതോടെ ഹൃദയസംബന്ധമായ വിവിധ രോഗനിർണയ-ചികിത്സാ നടപടികൾ കൂടുതൽ വേഗത്തിലും കൃത്യതയിലും ലഭ്യമാക്കാൻ സാധിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് പേട്രണുമായ റവ. മാർ മാത്യു മൂലക്കാട്ട് പുതിയ കാത്ത് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി ഇ ഓ റവ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടർമാർ, മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ. എബ്രഹാം, സി.ഒ.ഒ ഡോ. അജിത് വേണുഗോപാലൻ, ചീഫ് നഴ്സിംഗ് ഓഫീസർ റവ. സിസ്റ്റർ ഷിജി ജോസ്, കാർഡിയോളജി ഡോക്ടർമാർ, നഴ്സിംഗ് വിഭാഗം, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

Previous article16-ാമത് KCCNA കൺവെൻഷൻ രണ്ടാം ദിനം: പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതി വർണാഭമായ ഘോഷയാത്ര
Next articleനീണ്ടൂര്‍: കണ്ടത്തില്‍ (വാരികാട്ട്) തോമസ് മത്തായി (കുട്ടപ്പന്‍) | Live Funeral Telecast Available

LEAVE A REPLY