Home ഇന്ത്യൻ വാർത്തകൾ അതിരൂപതയിലെ മികച്ച യൂണിറ്റായി കെ.സി.വൈ.എല്‍ കൈപ്പുഴ

അതിരൂപതയിലെ മികച്ച യൂണിറ്റായി കെ.സി.വൈ.എല്‍ കൈപ്പുഴ

216
0

കണ്ണൂര്‍: കെ.സി.വൈ.എല്‍ കൈപ്പുഴ യൂണിറ്റ് 2024-2026 പ്രവര്‍ത്തനവര്‍ഷത്തിലെ പ്രവര്‍ത്തന മികവിന് അതിരൂപതതലത്തിലെ ഏറ്റവും മികച്ച യൂണിറ്റിനുള്ള ഒന്നാം സ്ഥാനവും കൈപ്പുഴ ഫൊറോനയിലെ ഏറ്റവും മികച്ച യൂണിറ്റിനുള്ള ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ആത്മീയ, സാമൂഹിക, ജീവകാരുണ്യ, സംഘടനാപരമായ മേഖലകളില്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ അഭിമാനകരമായ അംഗീകാരം ലഭിച്ചത്. ഇടവക സമൂഹത്തിന്‍്റെയും യുവജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിനും സമര്‍പ്പിത നേതൃത്വത്തിനും ലഭിച്ച അംഗീകാരമായാണ് ഈ നേട്ടത്തെ യൂണിറ്റ് വിലയിരുത്തുന്നത്.

നിലവിലെ യൂണിറ്റ് ചാപ്ളെയ്ന്‍ ഫാ. തോമസ് പുതിയകുന്നേല്‍ , അസിസ്റ്റന്‍്റ് ചാപ്ളെയ്ന്‍ ഫാ. ജെഫ്രിന്‍ തണ്ടശ്ശേരില്‍, യൂണിറ്റ് ഡയറക്ടര്‍ മാത്യു ലുക്കോസ് മംഗളാംകുന്നേല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ കിരണ്‍ എസ്.ജെ.സി. എന്നിവരുടെ മാര്‍ഗനിര്‍ദേശത്തില്‍ പ്രസിഡന്‍്റ് ആല്‍ബിന്‍ ബിജു പുത്തന്‍പുരയ്ക്കല്‍, വൈസ് പ്രസിഡന്‍്റ് എബിന്‍ ചാക്കോ കോട്ടയരിക്കല്‍, സെക്രട്ടറി ക്രിസ്റ്റി മനോ മുണ്ടയ്ക്കല്‍, ജോയിന്‍്റ് സെക്രട്ടറി അല്‍വീന ജോസ് കിഴക്കേ ഒട്ടകാട്ടില്‍, ട്രഷറര്‍ എബിന്‍ ജോയി ചാമക്കാലയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഈ നേട്ടം നിലവിലെ നേതൃത്വത്തിന്‍്റെ മാത്രം വിജയമല്ല, 2024-2026 പ്രവര്‍ത്തനവര്‍ഷത്തില്‍ യൂണിറ്റിനെ ശക്തിപ്പെടുത്താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്‍്റെ ഫലമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ കാലയളവില്‍ സേവനമനുഷ്ഠിച്ച് പിന്നീട് മറ്റ് ഇടവകകളിലേക്ക് സ്ഥലംമാറിയ മുന്‍ യൂണിറ്റ് ചാപ്ളെയ്ന്‍ ഫാ. സാബു മാലിതുരുത്തേല്‍, മുന്‍ അസിസ്റ്റന്‍്റ് ചാപൈ്ളയ്ന്‍മാരായ ഫാ. എബിന്‍ ഇറപ്പുറത്ത്, ഫാ. ജോസഫ് വെള്ളപ്പള്ളിക്കുഴിയില്‍, ഫാ. സുമല്‍ ഇലവുങ്കച്ചാലില്‍, ഫാ. ജെഗിന്‍ കോളങ്ങായില്‍, മുന്‍ ഡയറക്ടര്‍ ടോബി ജെയിംസ്**, മുന്‍ സിസ്റ്റര്‍ അഡൈ്വസര്‍മാരായ സിസ്റ്റര്‍ സ്നേഹ എസ്.ജെ.സി., സിസ്റ്റര്‍ സ്റ്റാര്‍ലിറ്റ് എസ്.വി.എം., ലേഡി അഡൈ്വസര്‍ ടെസ്സി ടോമി ചാത്തമ്പടത്തില്‍, കൂടാതെ മുന്‍കാല ഭാരവാഹികള്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍, എന്നിവര്‍ നല്‍കിയ പിന്തുണയും സഹകരണവും കൊണ്ടാണന്ന് ഭാരവാഹികള്‍ അനുസ്മരിച്ചു.

Previous articleഏറ്റുമാനൂർ : ചക്കുംങ്കൽ മേരി തോമസ് | Live Funeral Telecast Available
Next articleകെ.​​സി.​​ഡ​​ബ്ല്യു.​​എ ഇ​​ട​​യ്ക്കാ​​ട്ട് ഫൊ​​റോ​​ന ഗ്രാ​​ൻ​ഡ് പേ​​ര​​ന്‍റ്സ് ഡേ ​ആ​ഘോ​ഷി​ച്ചു

Leave a Reply