Home ഇന്ത്യൻ വാർത്തകൾ കോഴി വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

കോഴി വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

205
0

കോട്ടയം: ഭക്ഷ്യസുരക്ഷയോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്സ് നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ബിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്വാശ്രയസംഘ കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കിയത്.

Previous articleക്നാനായ കത്തോലിക്ക വിശ്വാസ സംഗമം: വാഴ്വ് സെപ്റ്റംബർ 26 ന്, മാർ ജോസഫ് പണ്ടാരശ്ശേരി മുഖ്യാതിഥി; ഭവന നിർമ്മാണവും ചികിത്സാ സഹായവും ലക്ഷ്യമിടുന്നു.
Next articleകല്ലറ: കളരിക്കമ്യാലില്‍ (ഓളിയില്‍) സെല്‍സി അജി

LEAVE A REPLY