Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്നാനായ കത്തോലിക്ക വിശ്വാസ സംഗമം: വാഴ്വ് സെപ്റ്റംബർ 26 ന്, മാർ ജോസഫ് പണ്ടാരശ്ശേരി മുഖ്യാതിഥി;...

ക്നാനായ കത്തോലിക്ക വിശ്വാസ സംഗമം: വാഴ്വ് സെപ്റ്റംബർ 26 ന്, മാർ ജോസഫ് പണ്ടാരശ്ശേരി മുഖ്യാതിഥി; ഭവന നിർമ്മാണവും ചികിത്സാ സഹായവും ലക്ഷ്യമിടുന്നു.

174
0

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കോഡിനേറ്ററായി ഫാ. സുനി പടിഞ്ഞാറേക്കര ചാർജെടുത്തത് മുതൽ യുകെയിലെ ക്നാനായ കത്തോലിക്ക ഇടവകാംഗങ്ങളുടെ വിശ്വാസ പാരമ്പര്യ കൂട്ടായ്മയായ വാഴ്വ് പുതിയ തലത്തിലാണ് പ്രവർത്തിക്കുന്നത്. വെറുമൊരു സംഗമം മാത്രം ആകാതെ സംഗമത്തിൽ നിന്നും ലഭിക്കുന്ന വരുമാനം പാർശ്വവൽക്കരിക്കപ്പെട്ടവരോട് ചേർന്ന് പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷത്തെ വാഴ് വ് നടത്തിയതിനുശേഷം രണ്ട് ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു വരുന്നു. ഒരു ഭവനമായിരുന്നു ലക്ഷ്യമിട്ടത്. ഇത്തവണ സെപ്റ്റംബർ 26ന് ബഥേൽ കൺവെൻഷൻ സെൻററിൽ വാഴ് വ് നടത്തപ്പെടുമ്പോൾ ഭവന നിർമ്മാണവും ചികിത്സാസഹായവും ലക്ഷ്യമിടുന്നു. മെയ് 16 ന് ലിവർപൂളിൽ നടത്തപ്പെട്ട എൻട്രി പാസ് കിക്കോഫ് നിരവധി കുടുംബങ്ങൾ ഗ്രാൻഡ് സ്പോൺസേഴ്സായി കടന്നുവന്നു. അന്നേദിവസം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അനുഗ്രഹിച്ച് തെളിയിച്ച് നൽകിയ സ്നേഹദീപം വിവിധ ഇടവകകളിലേക്ക് കൈമാറി. ഓരോ ഇടവകയിലും സ്നേഹദീപ പ്രയാണത്തിന് ഉജ്ജ്വല സ്വീകരണം ആണ് നൽകപ്പെട്ടത്. 15 ക്നാനായ കാത്തലിക് മിഷനുകളിലും വിവിധ വിശുദ്ധ കുർബാന സെൻററുകളിലും വാഴ്വ് എൻട്രി പാസ് കിക്കോഫ് നടന്നു വരുന്നു.

ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നു. കമ്മറ്റികളുടെ പ്രവർത്തനത്തിന് ഊർജ്ജസ്വലത നൽകുന്ന സന്തോഷവാർത്തയാണ് കൊച്ചുപിതാവ് മാർ ജോസഫ് പണ്ടാരശ്ശേരി വാഴ്വി ൽ സംബന്ധിക്കുന്നത്. വിശ്വാസവും പാരമ്പര്യവും വരും തലമുറയ്ക്ക് കൈമാറുന്ന വിധത്തിലുള്ള വിവിധ കലാപരിപാടികളും അന്നേദിവസം അരങ്ങേറും. നട വിളികളാൽ മുഖരിതമായി ക്നാനായ പുരാതന പാട്ടിൻറെ അകമ്പടിയോടെ വിവിധ പരിപാടികൾ അരങ്ങേറുമ്പോൾ ബഥേൽ കൺവെൻഷൻ സെൻറർ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹ സല്ലാപത്തിന്റെയും വേദിയായി മാറും.

Zachariah Puthenkalam.

Previous article16-ാമത് KCCNA കൺവെൻഷൻ : പ്രഥമ പ്രസിഡന്റ് പരേതനായ എബ്രഹാം നിരവത്തിന്റെ സ്മരണയ്ക്ക് കൺവെൻഷൻ ഹാളിന് നാമകരണം:
Next articleകോഴി വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

Leave a Reply