Home ഇന്ത്യൻ വാർത്തകൾ ജീവൻ രക്ഷിച്ച മാലാഖക്ക് കാരിത്താസിന്റെ സ്നേഹാദരവ്

ജീവൻ രക്ഷിച്ച മാലാഖക്ക് കാരിത്താസിന്റെ സ്നേഹാദരവ്

347
0

കോട്ടയം കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞു വീണ കണ്ടക്ടർക്ക് രക്ഷകയായ കാരിത്താസ് ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം സ്റ്റാഫ് നേഴ്സ് നീതു വര്ഗീസിനെ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ആദരിച്ചു. ഈ മാസം എട്ടാം തീയതി തിങ്കളാഴ്ച, രാത്രി 7 നു കോട്ടയം-പാലാ-തൊടുപുഴ റൂട്ടിലെ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ കെ.ഷിബുവാണ് യാത്രാ മധ്യേ കുഴഞ്ഞു വീണത്. കുഴഞ്ഞു വീണ ഉടൻ തന്നെ യാത്രക്കാരിയായ നീതു കണ്ടക്ടർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ഉടൻ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. അതുവഴി അദ്ദേഹത്തിന്റെ വിലയേറിയ ജീവൻ രക്ഷിക്കാൻ സാധിച്ചു. നീതുവിന്റെ സമയോചിതമായ ഇടപെടൽ ആണ് ഒരു ജീവൻ രക്ഷിക്കാൻ സഹായകമായത് എന്നും നീതുവിന്റെ പ്രവർത്തി എല്ലാ ആളുകൾക്കും തികച്ചും മാതൃകാപരമാണെന്നും കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ അഭിപ്രായപ്പെട്ടു. ബഹു. സഹായ മെത്രാൻ ഹോസ്പിറ്റലിൽ നേരിട്ട് എത്തുകയും അതിരൂപതയുടെയും ഹോസ്പിറ്റലിന്റെയും സ്നേഹ സമ്മാനം നീതുവിന് നൽകുകയും ചെയ്തു. റവ. ഡോ. ബിനു കുന്നത്ത്‌ (കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ &സി.ഇ.ഒ), ചീഫ് നഴ്സിംഗ് ഓഫീസർ റവ.സി.ഷിജി ജോസ്, ജോയിന്റ് ഡയറക്ടർസ് മറ്റു സ്റ്റാഫ് അംഗങ്ങൾ സന്നിഹിതരായിരുന്നു.

Previous articleCHERUKARA | WEDDING CEREMONY || ALWIN & RAINA || KNANAYAVOICE
Next articleതിരുപ്പട്ട ശുശ്രൂഷയ്ക്ക് ലോങ്ങ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയം ഒരുങ്ങി | LIVE ON KVTV

Leave a Reply