Home ഇന്ത്യൻ വാർത്തകൾ ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ച് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ച് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

165
0

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മടമ്പം മേഖലയിലെ അലക്‌സ്‌നഗറില്‍ വച്ച് ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. അലക്‌സ്‌നഗര്‍ സെന്റ് ജോസഫ് പാരിഷ്ഹാളില്‍ നടന്ന പരിപാടിയില്‍ പള്ളിവികാരി. ഫാ. തോമസ് വട്ടക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി സ്വാഗതം ആശംസിച്ചു. കൊട്ടൂര്‍വയല്‍ പി. എച്ച്. സി’യിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീഷ. കെ. വി ക്ലാസ്സ് നയിച്ചു. ഈ വര്‍ഷത്തെ ക്ഷയഗരോഗദിന സന്ദേശമായ “അതെ! നമുക്ക് ക്ഷയരോഗം അവസാനിപ്പിക്കാന്‍ കഴിയും!” എന്ന വാക്യം ഉള്‍കൊണ്ടും, ആഗോളതലത്തില്‍ ക്ഷയരോഗം പടരുന്നതിനെക്കുറിച്ചും, ക്ഷയരോഗ നിവാരണത്തെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തുക എന്നതാണ് ലോക ക്ഷയരോഗ ദിനത്തിന്റെ ലക്ഷ്യമെന്നും ക്ലാസ്സില്‍ പറയുകയുണ്ടായി. സ്വാശ്രയസംഘ അംഗമായ ഷൈനി ടോമി നന്ദി പറഞ്ഞു.

Previous articleഒളശ്ശ: കളപ്പുരയില്‍ മേരിക്കുട്ടി (വിമല)
Next articleവെളിയന്നൂര്‍: മൂലക്കാട്ട്‌ (പുളിക്കപ്പറമ്പില്‍) സണ്ണി

Leave a Reply