Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഒഷ്യാനിയ കൺവെൻഷൻ – പൈതൃകം 2026: ഒരുക്കങ്ങൾ പൂർത്തിയായി

ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഒഷ്യാനിയ കൺവെൻഷൻ – പൈതൃകം 2026: ഒരുക്കങ്ങൾ പൂർത്തിയായി

102
0

ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ വസിക്കുന്ന ക്നാനായ കത്തോലിക്കരുടെ പൊതു സംഘടന ആയ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഒഷ്യാനിയ (KCCO)യുടെ കൺവെൻഷൻ പൈതൃകം 2026 ൻറെ ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ രണ്ടു വർഷങ്ങൾ കൂടുമ്പോൾ നടത്തപ്പെടുന്ന കൺവെൻഷൻ ഈ പ്രാവശ്യം ഓസ്ട്രേലിയയിലെ സിഡ്നി യിലാണ് ഏപ്രിൽ 10,11,12 തീയതികളിൽ നടത്തപ്പെടുന്നത്. ഹോട്ടൽ വില്യം ഇംഗ്ലീസ് ആണ് പ്രധാന വേദി. ഫെബ്രുവരിമാസം 28 ന് സ്റ്റീയറിങ് കമ്മിറ്റിയുടെ നേതൃത്തിൽ കൺവെൻഷൻന്റെ മെയിൻ വേദിയായ വില്യം ഇംഗ്ലീസ് ഹോട്ടൽ സന്ദര്ശിച്ചു ഒരുക്കങ്ങൾ നേരിട്ടു കണ്ടു വിലയിരുത്തി.ഓഷ്യാനിയയിലെ എല്ലാ പ്രദേശങ്ങളിൽ നിന്ന് 1700 ക്നാനായ കുടുംബാംഗങ്ങൾ കൺവെൻഷനിൽ പങ്കെടുക്കും, എല്ലാവരുടെയും താമസസൗകര്യത്തിനായി 4 ഫൈവ് സ്റ്റാർ ഹോട്ടലുകൾ പൂർണമായും ബുക്ക് ചെയ്തു കഴിഞ്ഞു.ഈ പ്രാവശ്യത്തെ കൺവെൻഷന് ആതിഥേയത്വം വഹിക്കുന്നത് സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷനാണ്.കോട്ടയം അതിരൂപത സഹായ മെത്രാൻ ജോസഫ് പണ്ടാരശ്ശേരി ആണ് മുഖ്യാതിഥി, ക്നാനായ മിഷനുകളിലെ വൈദികർ ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ബാബു പറമ്പടത്ത് മലയിൽ തുടങ്ങി
സമുദായ നേതാക്കളും പങ്കെടുക്കും. എല്ലാ ദിവസവും ദിവ്യബലിയോട് കൂടി ആയിരിക്കും പരിപാടികൾ ആരംഭിക്കുന്നത്. ക്നാനായ പാരമ്പര്യവും, സംസ്കാരവും, തനിമയും, വിശ്വാസവും ഉയർത്തിപ്പിടിക്കുന്ന വിവിധ കലാപരിപാടികൾ,റാലി, സ്പോർട്സ്, ഗെയിംസ് യുവജനങ്ങൾക്കായി Mr &Ms ക്നാനായ മത്സരം, കുട്ടികൾക്കായി art competition, മാതാപിതാക്കൾക്കായി, സെമിനാറുകൾ തുടങ്ങി മൂന്ന് ദിനരാത്രങ്ങൾ ഒഷ്യാനിയ ക്നാനായ മക്കൾ സിഡ്നിയിലെ കൺവെൻഷൻ പൈതൃകം 2026 മനോഹരമാക്കും. ഈ കൺവെൻഷന് നേതൃത്വം നൽകുന്നത് KCCO പ്രസിഡണ്ട് ജോസ് എബ്രഹാം ചക്കാലപറമ്പിൽ കരിപ്പാടം കാൻബറ, സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷൻ പ്രസിഡണ്ടും കൺവെൻഷൻ ചെയർമാനുമായ ബേബി ജോസഫ് പാറ്റാകുടിലിൽ അലക്സ്നഗർ എന്നിവർ നയിക്കുന്ന സ്റ്റിയറിങ് കമ്മിറ്റിയാണ്.

Previous articleകൂടല്ലൂര്‍: മാവേലില്‍ ജോയി ജോസഫ്
Next articleഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര കർമ്മങ്ങൾ

Leave a Reply