Home ഇന്ത്യൻ വാർത്തകൾ കെ.സി.ഡബ്ല്യു.എ (KCWA) ബാംഗ്ലൂരില്‍ വനിതാദിനം ആഘോഷിച്ചു

കെ.സി.ഡബ്ല്യു.എ (KCWA) ബാംഗ്ലൂരില്‍ വനിതാദിനം ആഘോഷിച്ചു

165
0

ബാംഗ്ലൂര്‍: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ (KCWA) ബാംഗ്ലൂര്‍ നേതൃത്വത്തില്‍ വനിതാദിനാഘോഷം ഭക്തിപൂര്‍വവും ആവേശകരവുമായി സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് കുരിശിന്റെ വഴിയോടുകൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കാഴ്ച സമര്‍പ്പണവും നടത്തുകയും വിശുദ്ധ കുര്‍ബാനയില്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ നേതൃത്വം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ജെക്സി റെജി സ്വാഗതം ആശംസിച്ചു. ഫൊറോന ചാപ്ലിന്‍ ഫാ. ഷിനോജ് വെള്ളായിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍ സ്ത്രീകള്‍ സമൂഹത്തില്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഫൊറോന പ്രസിഡന്റ് ശ്രീമതി മേഴ്‌സി സിന്നി നന്ദി രേഖപ്പെടുത്തി. പരിപാടിയോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. 2025-ലെ ലോഗോസ് ക്വിസ്സില്‍ 70 ശതമാനത്തില്‍ കൂടുതലായി മാര്‍ക്ക് നേടിയവര്‍ക്ക് ഫൊറോന ചാപ്ലിന്‍ ക്യാഷ് അവാര്‍ഡും നല്‍കി. കഴിഞ്ഞ വര്‍ഷം വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച വനിതകളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. സ്നേഹവിരുന്നോടെ വനിതാ ദിനാഘോഷ പരിപാടികള്‍ സമാപിച്ചു.

Previous articleടാമ്പാ കെ.സി.സി.സി.എഫ് വിമന്‍സ് ഫോറം ഇന്‍റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷിച്ചു
Next articleക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണവും ക്‌നായി തോമ ദിനവും

Leave a Reply