Home അമേരിക്കൻ വാർത്തകൾ ഐ.കെ.സി.സി ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്‌ സുവർണ ജൂബിലി നിറവിൽ

ഐ.കെ.സി.സി ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്‌ സുവർണ ജൂബിലി നിറവിൽ

376
0

ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യത്തെ ക്നാനായ കത്തോലിക്ക സംഘടനയായ ഇന്ത്യൻ ക്നാനായ കാത്തൊലിക് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക് (IKCC) അതിന്റെ അൻപതാം ജൂബിലി ആഘോഷിക്കുകയാണ്. ഈ വരുന്ന ഏപ്രിൽ പതിനെട്ടു ശനിയാഴ്ച റോക്കലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു അൻപതാം വാർഷികം നടത്തപ്പെടുന്നു. തദവസരത്തിൽ അമേരിക്കയിലെ വിവിധ സ്റ്റേറ്റിൽ നിന്നുള്ള KCCNA യുടെ മുൻ പ്രസിഡന്റുമാർ, മറ്റു മുൻ ഭാരവാഹികൾ, നിലവിലെ KCCNA യുടെ ഭാരവാഹികൾ പങ്കെടുക്കുന്നു. പൊതുസമ്മേളനങ്ങൾ, ചർച്ചകൾ, കലാപരിപാടികൾ, മുൻ ഭാരവാഹികളെ ആദരിക്കൽ തുടങ്ങിയവ നടത്തപ്പെടുന്നു. കഴിഞ്ഞ 50 വർഷത്തെ എല്ലാ IKCC പ്രസിഡന്റ്‌മാരെയും എക്സിക്യൂട്ടീവിനെയും തദവസരത്തിൽ ആദരിക്കുന്നു. പരിപാടികൾക്ക് ഐ കെ സി സി പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ്‌ മിനിമോൾ തയിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലേൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു. മെഗാഷോയും, മെഗാ മാർഗംകളിയും, മെഗാ ചെണ്ടമേളവും, വിമൻസ് ഫോറം, ഗോൾഡൻ ക്ലബ്, കെ സി വൈ എൽ, കിഡ്സ്‌ ക്ലബ്‌ ഒക്കെ അണിയിച്ചൊരുക്കുന്ന വര്ണാഭമായ കലാപരിപാടികൾ എല്ലാം തന്നെ അണിയറയിൽ ഒരുങ്ങുന്നു. ഈ ഒരു ധന്യ മുഹൂർത്ഥത്തിലേക്കു നോർത്ത് അമേരിക്കയിലെ എല്ലാ ക്നാനായ മക്കളെയും സാദരം ക്ഷണിക്കുന്നു.

Previous articleജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും, ആരോഗ്യസുരക്ഷ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
Next articleഡാളസ് ഇടവക സീനിയർ മിനിസ്ട്രി “മുറ്റത്തെ മുല്ല” സംഗമം ഞായറാഴ്ച

Leave a Reply