Home ഇന്ത്യൻ വാർത്തകൾ സ്ഥാപക ദിനത്തിൽ ജന സേവനം ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി.

സ്ഥാപക ദിനത്തിൽ ജന സേവനം ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി.

122
0

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനത്തിൽ പ്രവർത്തന ഗ്രാമങ്ങളിൽ ജനസേവന പരിപാടികൾ ഒരുക്കി. വിവിധ ഗ്രാമങ്ങളിൽ സ്വാശ്രയ സംഘ പ്രവർത്തകർ, പാതയോരങ്ങളിൽ ഉള്ള കാടുകൾ നീക്കം ചെയ്താണ് സേവന ദിനം ഒരുക്കിയത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ നടന്ന സേവന ദിനത്തിൽ കഞ്ഞിക്കുഴി മൃഗാശുപത്രിയുടെ പരിസരങ്ങൾ വൃത്തിയാക്കികൊണ്ടാണ് സേവന ദിനാചരണം സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്‌ഘാടനം ഇടുക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പർ സന്ധ്യ രാജേഷ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ വെറ്റിനറി ഡോ. നസിൽ എസ്. എം., ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ അഞ്ജന സഹദേവൻ, ജി ഡി എസ് അനിമേറ്റർ ബിൻസി സജി, സ്വാശ്രയ സംഘ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. 2010 ഫെബ്രുവരി 25 നാണു കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സ്ഥാപിതമായത്. അന്ന് മുതൽ ഇടുക്കി ജില്ലയിലെ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്നു. ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിലായി 4500 ഓളം കുടുംബങ്ങൾക്ക് തണലാകുവാൻ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് സാധിക്കുന്നതായി, സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അറിയിച്ചു.

Previous articleഡാളസ് മെൻസ് & വിമൺസ് മിനിസ്ട്രീ പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു
Next articleജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും, ആരോഗ്യസുരക്ഷ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

Leave a Reply