Home ഇന്ത്യൻ വാർത്തകൾ കുറുമുളളൂർ സെന്റ് തോമസ് യു.പി.സ്കൂൾ 99-ാം മത്‌ വാർഷികാഘോഷവും, ശതാബ്ദി ഉദ്ഘാടനവും | ക്‌നാനായവോയ്‌സിലും KVTV-യിലും...

കുറുമുളളൂർ സെന്റ് തോമസ് യു.പി.സ്കൂൾ 99-ാം മത്‌ വാർഷികാഘോഷവും, ശതാബ്ദി ഉദ്ഘാടനവും | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

550
0

കുറുമുളളൂർ : സെന്റ് തോമസ് യു.പി.സ്കൂൾ 99-ാം മത്‌ വാർഷികാഘോഷവും, ശതാബ്ദി ഉദ്ഘാടനവും, അദ്ധ്യാപക രക്ഷകർത്യദിനവും 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്നു. വാർഷികാഘോഷ പരിപാടികൾ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഉച്ചകഴിഞ്ഞ് 2.30 ന് കുട്ടികളുടെ കലാപരിപാടികളോടെ വാർഷികാഘോഷങ്ങൾക്കു തുടക്കമാകും. വൈകുന്നേരം 5 മണിക്ക് സെൻറ് ജോസഫ്സ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ സി. അനിത എസ്.ജെ സി യുടെ അദ്ധ്യക്ഷതയിൽ ചേരുന്നു വാർഷിക സമ്മേളനം അസ്വ. മോൻസ് ജോസഫ് (എം.എൽ.എ) ഉദ്ഘാടനം ചെയ്യും. മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ശ്രീ ജോണി ലൂക്കോസ് ലോഗോ പ്രകാശനം ചെയ്ത് ശതാബ്ദി ഉദ്ഘാടനം ചെയ്യും. റവ.ഡോ തോമസ് പുതിയകുന്നേൽ (സെക്രട്ടറി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി കോട്ടയം) അനുഗ്രഹ പ്രഭാഷണം നടത്തും. ശ്രീ ജയചന്ദ്രൻ പിള്ള സി (AEO കുറവിലങ്ങാട്) മുഖ്യപ്രഭാഷണം നടത്തും. കുറുമുള്ളൂർ സെന്റ് സ്റ്റീഫൻ പള്ളി വികാരി റവ. ഫാ ജെയിംസ് ചെരുവിൽ പ്രതിഭകളെ ആധരിക്കും. ശ്രീ സ്റ്റീഫൻ ജോർജ് Ex-MLA സ്കോളഷിപ്പ് വിതരണം ചെയ്യും. ശ്രീ ജോസ്മോൻ മുണ്ടയ്ക്കൽ (കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം), ശ്രീ ബാബു തൂമ്പുങ്കൽ (ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം), ശ്രീ വിജേഷ് ഒ.ആർ (പ്രസിഡന്റ് കാണക്കാരി പഞ്ചായത്ത് ), ശ്രീമതി ഷിനി ബിജു (വാർസ് മെമ്പർ), ശ്രീ സനോജ് കുര്യൻ (പി.റ്റി.എ പ്രസിഡന്റ്), ശ്രീമതി അബി. സി എബ്രഹാം (എം.പി.റ്റി.എ പ്രസിഡന്റ്) തുടങ്ങിയവർ ആശംസ പ്രസഗം നടത്തും. സ്കൂൾ മാനേജർ സി.എത്സിയൂസ് (എസ്.ജെ.സി) സമ്മാനദാന ചടങ്ങ് നിർവഹിക്കും. സ്റ്റാഫ് സെക്രട്ടറി സി. സ്റ്റെല്ലാമരിയ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.

Previous articleകല്ലറ സെന്റ് തോമസ് ഹൈസ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
Next articleമറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ജാഗരണ പ്രാർത്ഥന | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply