Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഒഷ്യാനിയ കൺവെൻഷൻ പൈതൃകം 2026 ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്

ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഒഷ്യാനിയ കൺവെൻഷൻ പൈതൃകം 2026 ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്

164
0

ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ വസിക്കുന്ന ക്നാനായ കത്തോലിക്കരുടെ പൊതു സംഘടന ആയ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഒഷ്യാനിയ(KCCO)യുടെ കൺവെൻഷൻ പൈതൃകം 2026 ൻറെ ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. എല്ലാ രണ്ടു വർഷങ്ങൾ കൂടുമ്പോൾ നടത്തപ്പെടുന്ന കൺവെൻഷൻ ഈ പ്രാവശ്യം ഓസ്ട്രേലിയയിലെ സിഡ്നി യിലാണ് ഏപ്രിൽ 10,11,12 തീയതികളിൽ നടത്തപ്പെടുന്നത്.ഹോട്ടൽ വില്യം ഇംഗ്ളീഷ് പ്രധാന വേദി. ഓഷ്യാനിയയിലെ എല്ലാ പ്രദേശങ്ങളിൽ നിന്ന് 1700 ക്നാനായ കുടുംബാംഗങ്ങൾ കൺവെൻഷനിൽ പങ്കെടുക്കും, എല്ലാവരുടെയും താമസസൗകര്യത്തിനായി 4 ഫൈവ് സ്റ്റാർ ഹോട്ടലുകൾ പൂർണമായും ബുക്ക് ചെയ്തു കഴിഞ്ഞു.ഈ പ്രാവശ്യത്തെ കൺവെൻഷന് ആതിഥേയത്വം വഹിക്കുന്നത് സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷനാണ്.

കോട്ടയം അതിരൂപത സഹായ മെത്രാൻ ജോസഫ് പണ്ടാരശ്ശേരി ആണ് മുഖ്യാതിഥി, സിനിമാതാരം ലാലു അലക്സ്, മറ്റു രൂപതകളിലെ മെത്രാൻ മാർ ക്നാനായ മിഷനുകളിലെ വൈദികർ സമുദായ നേതാക്കൾ മുതലായവർ പങ്കെടുക്കും. എല്ലാ ദിവസവും ദിവ്യബലിയോട് കൂടി ആയിരിക്കും പരിപാടികൾ ആരംഭിക്കുന്നത്. ക്നാനായ പാരമ്പര്യവും, സംസ്കാരവും,തനിമയും,വിശ്വാസവും ഉയർത്തിപ്പിടിക്കുന്ന വിവിധ കലാപരിപാടികൾ,റാലി, സ്പോർട്സ്, ഗെയിംസ് യുവജനങ്ങൾക്കായി Mr &Ms ക്നാനായ മത്സരം, കുട്ടികൾക്കായി art competition, മാതാപിതാക്കൾക്കായി, സെമിനാറുകൾ തുടങ്ങി മൂന്ന് ദിനരാത്രങ്ങൾ ഒഷ്യാനിയ ക്നാനായ മക്കൾ സിഡ്നിയിലെ കൺവെൻഷൻ പൈതൃകം 2026 മനോഹരമാക്കും ഈ കൺവെൻഷന് നേതൃത്വം നൽകുന്നത് KCCO പ്രസിഡണ്ട് ജോസ് എബ്രഹാം ചക്കാലപറമ്പിൽ കരിപ്പാടം. സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷൻ പ്രസിഡണ്ടും കൺവെൻഷൻ ചെയർമാനുമായ ബേബി ജോസഫ് പാറ്റാകുടിലിൽ അലക്സ്നഗർ എന്നിവർ നയിക്കുന്ന സ്റ്റിയറിങ് കമ്മിറ്റിയാണ്.

Previous articleകല്ലറ : കൂരാപ്പള്ളിൽ ചിന്നമ്മ എബ്രഹാം | Live Funeral Telecast Available
Next articleദൈവദാസന്‍ തൊമ്മിയച്ചന്‍ മെമ്മോറിയല്‍ ഇന്‍റര്‍ സ്കൂള്‍ ക്വിസ് മത്സരം

Leave a Reply