വെളിയന്നൂർ: വെളിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി ജിനി സിജു മുളയാനിക്കൽ തിരഞ്ഞെടുക്കപ്പെട്ടു. പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ് ജിനി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരിയുടെ സാന്നിധ്യത്തിൽ ജിനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ജിനി സിജു വ്യക്തമാക്കി.













