Home ഇന്ത്യൻ വാർത്തകൾ കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം

കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം

438
0

കൊച്ചി: കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പിഒസി പാലാരിവട്ടത്ത് ഡിസം ബര്‍ 11,12 തീയതികളില്‍ നടന്ന കെസിബിസി സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടു ക്കപ്പെട്ടു. കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭ യുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവിനെ കെസിബിസി പ്രസിഡന്റായും, പത്തനംതിട്ട മലങ്കര രൂപത മെത്രാനായ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസി ഡന്റായും, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തിരഞ്ഞെടുത്തു. 3 വര്‍ഷം സ്തുത്യര്‍ഹമായി കേരള കത്തോ ലിക്കാസഭയെ നയിച്ച പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവായ്ക്കും, വൈസ് പ്രസി ഡന്റ് ബിഷപ്പ് പോളി കണ്ണൂക്കാടനും, സെക്രട്ടറി ജനറല്‍ ബിഷപ്പ് അലക്സ് വടക്കുംതലയ്ക്കും പൊതു യോഗം നന്ദി അര്‍പ്പിച്ചു.

Previous articleമറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം
Next articleചിക്കാഗോ : കൈപ്പുഴ പാലത്തുരുത്ത് തൊടുകയിൽ അന്നമ്മ ലുക്കോസ് | Live Wake & Funeral Service Available

Leave a Reply