Home ഇന്ത്യൻ വാർത്തകൾ കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ പള്ളി പ്ലാറ്റിനം ജൂബിലിക്ക് തുടക്കം

കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ പള്ളി പ്ലാറ്റിനം ജൂബിലിക്ക് തുടക്കം

263
0

കുറുപ്പന്തറ: സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വഹിച്ചു. കൂടാതെ പള്ളിയോടു ചേര്‍ന്ന് പണികഴിപ്പിച്ച ഹാളിന്റെ വെഞ്ചെരിപ്പും ഉദ്ഘാടനവും ഒരുവര്‍ഷത്തേക്കുള്ള ജൂബിലി പദ്ധതികളുടെ തുടക്കവും പിതാവ് നിര്‍വഹിച്ചു. കൈക്കാരന്മാരായ ലൂക്കോസ് മേച്ചേരില്‍, റോയി ജോണ്‍ ചെമ്പകത്തടത്തില്‍, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ തോമസ് കമ്മാപറമ്പില്‍, എന്നിവര്‍ നേതൃത്വം നല്കി. ഇതിനോടൊപ്പം സെമിത്തേരിയുടെ വിപുലീകരണവും നടത്തപ്പെട്ടു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഫിലിപ്പ് കൊല്ലംപറമ്പില്‍, സാലസ് കണ്ടാരപ്പള്ളില്‍, ഷിബു കളപ്പുരയ്ക്കല്‍, ബേബി കാഞ്ഞിരത്തുംമൂട്ടില്‍, ജോണി ചെറിയാന്‍ കണ്ടാരപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്കി.

Previous articleഅതിരൂപത വിശ്വാസ പരിശീലനം ; പന്ത്രണ്ടാം ക്ലാസ്സ്‌ പ്രതിഭകള്‍
Next articleസാക്രമെന്‍റോ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ക്നാനായ നൈറ്റും, കെസിസിഎന്‍എ കണ്‍വന്‍ഷന്‍ കിക്കോഫും

Leave a Reply