Home അമേരിക്കൻ വാർത്തകൾ ചിക്കാഗോ കെ സി എസ് ക്നാനായ നൈറ്റ് 2025 പ്രൗഡ ഗംഭീരമായി

ചിക്കാഗോ കെ സി എസ് ക്നാനായ നൈറ്റ് 2025 പ്രൗഡ ഗംഭീരമായി

200
0

ചിക്കാഗോ : ഗ്ലെൻ എലനിലെ കോളേജ് ഓഫ് ഡ്യൂപേജിൽ വച്ച് നടന്ന ചിക്കാഗോ കെ സി എസ് ക്നാനായ നൈറ്റ് 2025 പ്രൗഡ ഗംഭീരമായി. അനിവാര്യമായിരുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അനൗൺസ് ചെയ്തിരുന്നത് പോലെ കൃത്യം 5:00 മണി ക്ക് തന്നെ പ്രോഗ്രാമുകൾ സ്റ്റാർട്ട് ചെയ്തത് അംഗങ്ങൾക്കിടയിൽ കൂടുതൽ മതിപ്പുളവാക്കി. 170 ൽ പരം കുട്ടികളെ കോർത്തിണക്കിക്കൊണ്ട് കിഡ്സ് ക്ലബ് കോഡിനേറ്റേഴ്സ് കൃത്യം 5:00 മണി ക്ക് തന്നെ കിഡ്സ് ക്ലബ് പ്രോഗ്രാമുകൾ തുടങ്ങുവാനായത് ക്നാനായ നൈറ്റിന് നല്ലൊരു തുടക്കമായി. കിഡ്സ് ക്ലബ്ബിൻ്റെ പ്രോഗ്രാമിനെ തുടർന്ന് കെ.സി.ജെ.എൽ, ഗോൾഡീസ്, സീനിയർ സിറ്റിസൺസ്, കെ.സി.വൈ.എൽ., യുവജനവേദി എന്നിവരുടെ പ്രകടനങ്ങൾ പരിപാടികൾക്ക് കൂടുതൽ മിഴിവേകി. അതിനുശേഷം നടന്ന വിമൻസ് ഫോറത്തിൻ്റെ വൈവിധ്യമാർന്ന കലാപ്രഘടനങ്ങൾ ക്നാനായ നൈറ്റിന് കൂടുതൽ നിറച്ചേർത്തായി. പരിപാടികളുടെ മധ്യത്തിൽ കെ.സി. സി. എൻ. എ യുടെ 16 മത് കൺവെൻഷൻ കിക്കോഫും നടത്തപ്പെടുകയുണ്ടായി. രജിസ്ട്രേഷൻ ഓപ്പൺ ആയതിനുശേഷം രണ്ട് ആഴ്ചയ്ക്കുള്ളിൽ തന്നെ ഏതാണ്ട് 500 ന് അടുത്ത ഫാമിലികൾ രജിസ്ട്രേഷൻ നടത്തിയിട്ടുള്ളത് റെക്കോർഡ് ഏർലി രജിസ്ട്രേഷൻ ആണെന്ന് കെ സി സി എൻ എ പ്രസിഡണ്ട് ജെയിംസ് ഇല്ലിക്കൽ കിക്ക് ഓഫ് മധ്യത്തിൽ പ്രഖ്യാപിക്കുകയുണ്ടായി

അതിനുശേഷം കെ.സി.എസിൻ്റെ സെൻസസ് ഫോം ഫിൽ ചെയ്തവരുടെ റാഫിൾ ഡ്രോയിങ് നടത്തപ്പെടുകയുണ്ടായി. റാഫിൾ ഡ്രോയിംഗിൽ സമ്മാനാഹരായ ടോണി ആൻഡ് സൗമിക്ക് മലബാർ ഗോൾഡിൻ്റെ 750 ഡോളർ ഡയമണ്ട് വൗച്ചർ സമ്മാനിക്കുകയുണ്ടായി പരിപാടുകൾ അനൗൺസ് ചെയ്തിരുന്നതിനേക്കാൾ 15 മിനിറ്റ് നേരത്തെ സമാപിക്കാനായതിന് എല്ലാ സബ് ഓർഗനൈസേഷൻ കോഡിനേറ്റർ മാരെയും, എംസിമാരെയും പ്രസിഡൻ്റ് ജോസ് ആനമല പ്രശംസിക്കുകയുണ്ടായി. വെന്യൂ തിരഞ്ഞെടുത്തതിലും, പരിപാടികളുടെ ഗുണനിലവാരത്തിലും, സമയക്രമം പാലിച്ചതിലും പങ്കെടുത്തവർ അത്യാന്തം സംതൃപ്തി പ്രകടിപ്പിക്കുകയും സംഘാടകരെ അഭിനന്ദിക്കുകയും ചെയ്തു.

ഷാജി പള്ളിവീട്ടിൽ

Previous articleകെ.സി.വൈ.എൽ 57-ാമത് ജന്മദിനാഘോഷവും, നടവിളി മത്സരവും നടത്തപ്പെട്ടു
Next articleകൈപ്പുഴ : വടകര (മുണ്ടൻതടത്തിൽ) അന്നമ്മ ജോസ് | Live Funeral Telecast Available

Leave a Reply