Home ഇന്ത്യൻ വാർത്തകൾ ‘കരുതല്‍’ സിനിമയുടെ ഔദ്യോഗിക പ്രദര്‍ശന പോസ്റ്റര്‍ പ്രകാശനം നടത്തി

‘കരുതല്‍’ സിനിമയുടെ ഔദ്യോഗിക പ്രദര്‍ശന പോസ്റ്റര്‍ പ്രകാശനം നടത്തി

315
0

കോട്ടയം: ഡ്രീംസ് ഓണ്‍ സ്‌ക്രീന്‍ പ്രോഡക്ഷന്‍(Dreams On Screen Productions)-ന്റെ ബാനറില്‍ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരുതല്‍’ എന്ന സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പ്രശസ്ത സിനിമാതാരവും സംവിധായകനും നിര്‍മ്മാതാവുമായ ദിലീഷ് പോത്തന്‍ പ്രകാശനം ചെയ്തു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് തിരക്കഥയെഴുതി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത നടന്‍ പ്രശാന്ത് മുരളി നായകനും പുതുമുഖ നടി ഐശ്വര്യ നന്ദന്‍ നായികയുമായി എത്തുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നായ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലിന്റെ നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന റോബോട്ടിക് ഓപ്പറേഷന്‍ ടെക്‌നോളജിയുടെ ഉദ്ഘാടന ചടങ്ങിന് അനുബന്ധിച്ചാണ് കരുതല്‍ സിനിമയുടെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങില്‍ ബഹുമാനപ്പെട്ട മന്ത്രി വി.എന്‍. വാസവന്‍, ഫ്രാന്‍സിസ് ജോര്‍ജ് എം.പി., മോന്‍സ് ജോസഫ് എംഎല്‍എ, ജോസ്‌മോന്‍ മുണ്ടക്കല്‍ (ജില്ലാ പഞ്ചായത്തംഗം), സി. ഇമാക്കുലേറ്റ് SVM, സി. സുനിത SVM, കരുതല്‍ സിനിമയിലെ പിന്നണി ഗായിക ബിന്ദുജ പി.ബി., Adv. EM ബിനു (കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ഡോ. മേഴ്‌സി ജോണ്‍ (ബ്ലോക്ക് പഞ്ചായത്തംഗം), തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.

Previous articleകോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മടമ്പം ഫൊറോനയിലെ ദമ്പതികളുടെ സംഗമം നടത്തി
Next articleജൂബിലി ഫാമിലി ക്വിസ് ഡിസംബര്‍ 6 ന്

Leave a Reply