Home ഇന്ത്യൻ വാർത്തകൾ കെ.സി.എസ്.എല്‍ കോട്ടയം അതിരൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

കെ.സി.എസ്.എല്‍ കോട്ടയം അതിരൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

207
0

തെള്ളകം: കെ. സി. എസ്. എല്‍ കോട്ടയം അതിരൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും സാഹിത്യമത്സരവും ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപത കോപ്പറേറ്റീവ് എഡ്യൂക്കേഷന്‍ സെക്രട്ടറി ഫാ. തോമസ് പുതിയകുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി.എസ്.എല്‍ അതിരൂപത പ്രസിഡന്‍്റ് സി. മരീസ എസ്. വി. എം അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപത ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ സ്വാഗതം ആശംസിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി പുന്നത്തറ സ്കൂളിലെ വിദ്യാര്‍ഥി എയ്ഞ്ചലീന സണ്ണി ആശംസകള്‍ നേര്‍ന്നു. മത്സരത്തില്‍ 140 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മത്സരങ്ങളുടെ വിജയത്തിനായി അതിരൂപത ഓര്‍ഗനൈസര്‍ സി. സോഫിയ എസ്.വി.എം ട്രഷറര്‍ സി. നിഷ വി. ജോണ്‍ , വിവിധ സ്കൂളുകളിലെ ആനിമേറ്റസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleഫാ. സുനില്‍ പെരുമാനൂര്‍ ജുവനൈയില്‍ ജെസ്റ്റിസ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു
Next articleകോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മടമ്പം ഫൊറോനയിലെ ദമ്പതികളുടെ സംഗമം നടത്തി

Leave a Reply