Home ഇന്ത്യൻ വാർത്തകൾ ഫാ. സുനില്‍ പെരുമാനൂര്‍ ജുവനൈയില്‍ ജെസ്റ്റിസ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു

ഫാ. സുനില്‍ പെരുമാനൂര്‍ ജുവനൈയില്‍ ജെസ്റ്റിസ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു

647
0

കോട്ടയം: കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടിവ് സെക്രട്ടറിയുമായ ഫാ. സുനില്‍ പെരുമാനൂര്‍ സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജുവനൈയില്‍ ജെസ്റ്റിസ് ബോര്‍ഡ് കോട്ടയം ജില്ലാ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ അവകാശ സംരംക്ഷണം ഉറപ്പുവരുത്തുക, പ്രായപൂര്‍ത്തി ആകാത്ത കുട്ടികളുടെ പുനരധി വാസവാസത്തോടൊപ്പം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ സമൂഹത്തിലേയ്ക്കുള്ള പുന സംയോജനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കുക, നിയമ സഹായം ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുക എന്നിങ്ങനെയുള്ള ഉത്തരവാദിത്വങ്ങളാണ് ജുവനൈയില്‍ ജെസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിക്കേണ്ടത്. കോട്ടയം അതിരൂപതയ്ക്കും അതിരൂപതയുടെ കര്‍മ്മ നിരതമായ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണ് ഫാ. സുനില്‍ പെരുമാനൂരിന്റെ നിയമനം. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഫാ. സുനില്‍ പെരുമാനൂര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ അതിരൂപതയിലെ കരിങ്കുന്നം, ഒളശ്ശ, തിരൂര്‍, മള്ളൂശ്ശേരി, മുട്ടം, കോഴിക്കോട്, കൊട്ടൂര്‍വയല്‍, ചമതച്ചാല്‍ എന്നീ ഇടവകളില്‍ വൈദികനായും ഫാ. സുനില്‍ പെരുമാനൂര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിരൂപതയിലെ ചാമക്കാല ഇടവകയിലെ പെരുമാനൂര്‍ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനാണ് ഫാ. സുനില്‍ പെരുമാനൂര്‍.

Previous articleആന്‍സി ഫിലിപ്പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം
Next articleകെ.സി.എസ്.എല്‍ കോട്ടയം അതിരൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

Leave a Reply