ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽജപമാലമാസാചരണത്തിന്റെസമാപനം ഭക്തിനിർഭരമായിനടത്തപ്പെട്ടു. ഒക്ടോബർ 31 വെള്ളിയാഴ്ച്ച വൈകുന്നേരംചിക്കാഗോ സീറോ മലബാർരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ്കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്. ഒക്ടോബർ ഒന്ന്മുതൽ പത്തുവരെ പത്ത്ദിവസങ്ങൾ നീണ്ടു നിന്നകൊന്തനമസ്കാരം വൈകിട്ട്ഏഴുമണിക്കുള്ള വിശുദ്ധകുർബ്ബാനയോടുകൂടിയുംതുടർന്നുള്ളപത്തുദിവസങ്ങളിൽ രാവിലെ8.15 നുള്ള വിശുദ്ധകുർബ്ബാനയോടും കൂടിയാണ്നടത്തപ്പെട്ടത്. ഒക്ടോബർമാസത്തിൽ എല്ലാ ദിവസവുംദൈവാലയത്തിൽ ജപമാലസമർപ്പണം നടത്തുവാൻസാധിച്ചു എന്നതിനെദൈവാനുഗ്രഹമായി കാണണംഎന്ന് അഭിവന്ദ്യ പിതാവ്ഓർമ്മിപ്പിച്ചു. അമേരിക്കഹാലോവീൻ ആഘോഷങ്ങളിൽമുഴുകിയിരിക്കുന്ന ഒക്ടോബർ31 വെള്ളിയാഴ്ചയിലെ സായംസന്ധ്യയിൽ കുട്ടികളോടൊപ്പംജപമാലമാസത്തിന്റെസമാപനത്തിൽ പങ്കുചേരുവാൻഎത്തിയിരിക്കുന്നഎല്ലാവരെയും അഭിവന്ദ്യ. മാർമാർ ജോയി ആലപ്പാട്ട്അഭിനന്ദിക്കുകയും കുട്ടികൾക്ക്സമ്മാനങ്ങൾ നൽകുകയുംചെയ്തു. വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ ജപമാല മാസത്തിന്റെഒരുക്കങ്ങൾക്കും നടത്തിപ്പിനും നേതൃത്വം നൽകി.
റിപ്പോർട്ട് : അനിൽമറ്റത്തിക്കുന്നേൽ












