Home അമേരിക്കൻ വാർത്തകൾ ‘കാരുണ്യനിലം ‘ ഒരുക്കാന്‍ കുട്ടികളുടെ മിഷന്‍ കാര്‍ണിവല്‍ ഡാളസ്സില്‍

‘കാരുണ്യനിലം ‘ ഒരുക്കാന്‍ കുട്ടികളുടെ മിഷന്‍ കാര്‍ണിവല്‍ ഡാളസ്സില്‍

241
0

ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിലെ മിഷ്യന്‍ ലീഗ് കുട്ടികള്‍ ‘കാരുണ്യനിലം’ ഒരുക്കാന്‍ മിഷന്‍ കാര്‍ണിവല്‍ ഒരുക്കുന്നു. മിഷന്‍ ഞായര്‍ ദിനത്തില്‍ കുട്ടികളുടെ നേതൃത്വത്തില്‍ മിഷന്‍ സ്റ്റാളുകള്‍ ഒരുക്കി അതില്‍ നിന്നും ലഭിക്കുന്ന തുക പാവപ്പെട്ട കര്‍ഷകര്‍ക്ക് ‘ കാരുണ്യനിലം’ പദ്ധതിക്ക് നല്‍കുന്നു. ഫാ.ഡേവിഡ് ചിറമേല്‍ അച്ചന്റെ നേതൃത്വത്തില്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് 10 സെന്റ് സ്ഥലം കൃഷിക്കായി ഒരുക്കി ,പച്ചക്കറി തൈകള്‍ നട്ട് , ചുറ്റും വേലികള്‍ കെട്ടി സംരക്ഷിച്ച് ഒരു വര്‍ഷത്തേക്കായ് നല്‍കുന്നു. അവിടെ കൃഷി ചെയ്ത് കിട്ടുന്ന വിഭവങ്ങള്‍ വിറ്റ് അവര്‍ക്ക് സമ്പാദ്യം സ്വന്തമാക്കാവുന്നതാണ്.എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ റോലൂക്ക് കളത്തില്‍, മെറില്‍ കുളങ്ങര, റെയിസ കൊടുന്നനാംകുന്നേല്‍, എമിലി പുത്തന്‍ മഠത്തില്‍, ട്രീസ ചാമക്കാലയില്‍ എന്നിവര്‍ വിശ്വാസ പരിശീലകരോട് ഒപ്പം നേതൃത്വം നല്‍കും . വികാരി ഫാ. ബിന്‍സ് ചേത്തലില്‍ കൈക്കാരന്‍മാരുടെയും മറ്റ് മിനീസ്ട്രികളുടെയും സഹകരണത്തോടെ മിഷന്‍ കാര്‍ണിവലിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും.

Previous article“ദി ചോസൺ” യുവജനസംഗമം നവംബർ 8 ന് ഡാളസ്സിൽ
Next articleലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Leave a Reply