Home ഇന്ത്യൻ വാർത്തകൾ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

580
0

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്കും ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി ത്രഡിംഗ്, ബ്ലീച്ചിംഗ്, ഫെഷ്യലിങ്, മേക്കപ്പ്, ഡ്രസ്സ് കോസ്റ്റിയൂമിംഗ്, പെഡിക്യൂര്‍, ഓയില്‍ മസ്സാജ് തുടങ്ങിയവയിലാണ് പരിശീലനം സംഘടിപ്പിച്ചത്. ട്രെയിനേഴ്‌സായ ലീനാ ബിനു, മിനി ജോയി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.

Previous articleസെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ല്‍ സൗ​രോ​ര്‍​ജ വൈ​ദ്യു​ത പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Next article“റീ ഡിസ്കവർ” യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് രജിട്രേഷൻ മാർച്ച് 5 മുതൽ

Leave a Reply