Home ഇന്ത്യൻ വാർത്തകൾ കരിങ്കുന്നം: സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ പളളിയില്‍ വൈദിക സന്യസ്ഥ സംഗമം നടത്തി

കരിങ്കുന്നം: സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ പളളിയില്‍ വൈദിക സന്യസ്ഥ സംഗമം നടത്തി

995
0

കരിങ്കുന്നം: സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഇടവകയില്‍ സേവനം ചെയ്ത
മുന്‍ വികാരിമാരുടെയും അസിസ്റ്റന്‍റ് വികാരിമാരുടെയും സന്യസ്ഥരുടെയും ഇടവകയില്‍ നിന്നുള്ള വൈദികരുടെയും സന്യസ്ഥരുടെയും സംഗമം
നടത്തി. കോട്ടയം അതിരൂപത സഹായ മെത്രാനും മുന്‍ ഇടവക വികാരിയും കൂടിയായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കൃതജ്ഞത ബലി അര്‍പ്പിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് പിതാവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ വികാരിമാരെയും അസിസ്റ്റന്‍റ്
വികാരിമാരെയും സന്യസ്ഥരെയും ഇടവകയിലെ വൈദികരെയും സന്യസ്ഥരെയും ആദരിക്കുകയുണ്ടായി.നൂറോളം വൈദികരും സന്യസ് തരും
പങ്കെടുത്തു. വികവരി ഫാ. അലക്സ് ഓലിക്കര, അസിസ്റ്റന്‍റ് വികാരി ഫാ. ഷെറിന്‍ കുരുക്കിലേട്ട്, ജൂബിലി കണ്‍വീനര്‍മാരായ സുനില്‍ തോമസ്
വെള്ളിയേപ്പിള്ളില്‍, റെജി പി തോമസ് അയലേടത്ത്, സംഗമം കണ്‍വീനര്‍ മാത്യു ജോണ്‍, കൈക്കാരന്മാരായ ജോസ് കളരിക്കല്‍, തോമസ്
കുഴിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous articleമണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം: കെ.സി.ബി.സി
Next articleനീണ്ടൂര്‍: പറമല പി.ജെ ചുമ്മാര്‍ | Live Funeral Telecast Available

Leave a Reply