കരിങ്കുന്നം: യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്നും തുടങ്ങി 20 രാജ്യങ്ങളിലൂടെ 60 ദിവസം കൊണ്ട് റോഡ് മാര്‍ഗ്ഗം സഞ്ചരിച്ച് നാട്ടിലത്തെി ച്ചേര്‍ന്ന ക്യാപ്റ്റനും കരിങ്കുന്നം ഇടവകാംഗവുമായ ഷോയി ചെറിയാന്‍ ഇലവുങ്കല്‍, പുതുവേലി ഇടവകാംഗമായ ബിജു പി മാണി, റെജി തോമസ് എരുമേലി, സംക്രാന്തി ഇടവകാംഗമായ സാബു ചാക്കോ എന്നിവരെയും ശ്രീലങ്കയില്‍ നടന്ന ട്രയാംകുലര്‍ ഇന്‍റര്‍നാഷണല്‍ റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ കരിങ്കുന്നം ഇടവകാംഗങ്ങളായ മാത്യു കുര്യാക്കോസ്, ജോര്‍ജ് കുര്യാക്കോസ് ചൊള്ളാനിക്കല്‍ സഹോദരങ്ങളെയും കെ.സി. സി കരിങ്കുന്നം യൂണിറ്റ് ആദരിച്ചു. വികാരി ഫാ. ജെയിംസ് വടക്കേ കണ്ടങ്കരിയില്‍, അസിസ്റ്റന്‍റ് വികാരി ഫാ. റോണി വെച്ചൂപറമ്പില്‍,കെസിസി യൂണിറ്റ് പ്രസിഡന്‍റ് ടിനി തോമസ് എടാമ്പുറത്ത്, സെക്രട്ടറി അജിമോന്‍ ഫിലിപ്പ് ഇരട്ടച്ചിറയില്‍, ട്രഷറര്‍ സ്റ്റീഫന്‍ പി സി പാറടിയില്‍ ,എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.











