ജൂലൈ നാലാം തീയതി വൈകിട്ട് KCYL കൈപ്പുഴ യൂണിറ്റിലെ യുവജനങ്ങൾ പയ്യാവൂർ യൂണിറ്റിലേക്ക് യാത്രാതിരിക്കുകയും ജൂലൈ അഞ്ചാം തീയതി രാവിലെ ശ്രീപുരം ബിഷപ്പ് ഹൗസ് സന്ദർശിച്ച് ഏകദേശം പത്തുമണിയോടുകൂടി പയ്യാവൂർ യൂണിറ്റിൽ എത്തി. പയ്യാവൂർ യൂണിറ്റിലെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ വിനോദസഞ്ചാരകേന്ദ്രമായ പൈതൽമല സന്ദർശിക്കുകയും ആസ്വദിക്കുകയും ചെയ്യ്തു. വൈകുന്നേരം 4.00 മണിക്ക് പയസ് ഹോം സന്ദർശിച്ചു. 5.30 ക്ക് നടവിളിയോടുകൂടി യുവജന സംഗമത്തിന് തൂടക്കം കുറിച്ചു. KCYL പയ്യാവൂർ വലിയപ്പള്ളി പ്രസിഡന്റ് ശ്രീ. സ്റ്റിന്റോ സ്റ്റീഫൻ തേവർമറ്റത്തിൽ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പയ്യാവൂർ യുണിറ്റ് വൈസ് പ്രസിഡന്റും, മലബാർ റീജിയൺ പ്രസിഡന്റുമായ ശ്രീ. ജാക്സൺ സ്റ്റീഫൻ മണപാട്ട് എല്ലാവരെയും സ്വാഗതം ചെയ്യ്തു. തുടർന്ന് കൈപ്പുഴ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജെഗിൻ കോളങ്ങായിൽ അമുഖസന്ദേശം നൽകി. പയ്യാവൂർ വലിയപ്പള്ളി വികാരിയും യൂണിറ്റ് ചാപ്ലൈനുമായ ഫാ. ബേബി കാട്ടിയാങ്കൽ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യ്തു. കൈപ്പുഴ യൂണിറ്റ് പ്രസിഡന്റും അതിരൂപത ട്രഷററുമായ ശ്രീ. ആൽബിൻ ബിജു പുത്തൻപുരയ്ക്കൽ ആശംസകൾ നേർന്നു. +2 പരീക്ഷയിൽ 1200/1200 മാർക്ക് വാങ്ങിയ കൈപ്പുഴയിലെ അനീഷ ജോഷി വാരിക്കാട്ട് നെയും, അതിരൂപത ട്രഷറർറായി തിരഞ്ഞെടുക്കപ്പെട്ട കൈപ്പുഴ യൂണിറ്റ് പ്രസിഡന്റ് ആൽബിൻ ബിജു പുത്തൻപുരയ്ക്കൽ നെയും, നാഷണൽ ബാഡ്മിന്റണിൽ സമ്മാനം കരസ്ഥമാക്കിയ പയ്യാവൂർ ഇടവാകമായ ആൽബി ബിനോയ് എറമ്പിലിനെയും ആദരിക്കുകയും ചെയ്തു. പയ്യാവൂർ യൂണിറ്റ് ഡയറക്ടർ ശ്രീ. സ്റ്റീഫൻ കപ്പുകാലായിലിന്റെ നന്ദിയോട്കുടി ഔദ്യോഗിക യോഗം അവസാനിച്ചു.
മലബാർ റീജിയൺ സെക്രേട്ടറി ശ്രീ. അലൻ ബിജുവിൻ്റെ നേതൃത്വത്തിൽ ഇന്ററാക്റ്റീവ് സെഷൻ സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടർമാർ രണ്ടു ഇടവകയുടെയും ചരിത്രം യുവജനങ്ങൾക്ക് പങ്കുവെച്ചു. ശേഷം യുവജനങ്ങൾ ഒന്നാകെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. യൂണിറ്റുകൾ തമ്മിൽ നടത്തിയ വിവിധ തരം മത്സരങ്ങളും, കൾച്ചറൽ നൈറ്റും, ക്യാമ്പ്ഫയറുമെല്ലാം യുവജനദിനാഘോഷത്തെ കൂടുതൽ മനോഹരമാക്കി. ജൂൺ 6 ഞായറാഴ്ച രാവിലെ യുവജനങ്ങളുടെ കാഴ്ച സമർപ്പണത്തോടുകൂടി ആരംഭിച്ച വി. കുർബാനയ്ക്ക് ഇരു ഇടവകകളിലെയും യുവജനങ്ങൾ നേതൃത്വം നൽകി. ശേഷം ഫാ. ബേബി കട്ടിയാങ്കൽ യുവജനദിന സന്ദേശം നൽകുകയും രണ്ട് യൂണിറ്റിലെയും ഡയറക്ടർമാരായ ശ്രീ. മാത്യു ലുക്കോസ് മംഗ്ലാംകുന്നേൽ, ശ്രീ. സ്റ്റീഫൻ കപ്പുകാലായിൽ എന്നിവർ ചേർന്ന് പതാക ഉയർത്തുകയും പയ്യാവൂർ വലിയപള്ളി യൂണിറ്റ് സെക്രട്ടറി റൊസാരിയ ജോൺ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്യ്തു. K2P യുടെ ഓർമ്മകളുടെ ഓളങ്ങളിൽ എന്നും ഓർത്തിരിക്കുവാൻ ഇരു യൂണിറ്റിലെയും യുവജനങ്ങൾ ഒന്നാകെ ഒരു തൈ നട്ടു. ശേഷം മലബാർ ദർശന്റെ ഭാഗമായി കൈപ്പുഴ യൂണിറ്റിലെ അംഗങ്ങൾ മടമ്പം ഫൊറോനയിലെ ചമതച്ചാൽ, തിരൂർ, മടമ്പം, അലക്സ്‌നഗർ, പയ്യാവൂർ ടൗൺ എന്നീ പള്ളികൾ സന്ദർശിക്കുകയും യുവജനദിനാശംസകൾ നേരുകയും ചെയ്യ്തു.
പയ്യാവൂർ സെക്രട്ടറി റൊസാരിയ ജോൺ എറമ്പിൽ, ജോയിൻറ് സെക്രട്ടറി ആൻ മരിയ ജോംസൺ കപ്പുകാലായിൽ, ട്രെഷറർ അജോ ലൂക്കോസ് പുതുകുളത്തിൽ, പി. ആർ. ഒ അബിൻ സിറിയേക്ക് തേക്കിലക്കാട്ടിൽ, സിസ്റ്റർ അഡ്വൈസർ സി. മോളി, കൈപ്പുഴ യുണിറ്റ് സെക്രട്ടറി ക്രിസ്റ്റി മനോ മുണ്ടയ്യ്ക്കൽ, ജോയിൻ സെക്രട്ടറി അൽവീന ജോസ് കിഴക്കേഒട്ടക്കാട്ടിൽ സിസ്റ്റർ അഡ്വൈസർ സി. സ്റ്റാർലിറ്റ് SVM, ഇരു യൂണിറ്റിലെയും എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരാണ് പരുപാടികൾക്ക് നേതൃത്വം നൽകി.











