Home ഇന്ത്യൻ വാർത്തകൾ KCWA പെരിക്കല്ലൂർ ഫൊറോന കമ്മിറ്റി പ്രതിഷേധിച്ചു

KCWA പെരിക്കല്ലൂർ ഫൊറോന കമ്മിറ്റി പ്രതിഷേധിച്ചു

273
0

കേരള സർക്കാരിന്റെ ഭൂമി രജിസ്ട്രേഷൻ നിയമപ്രകാരം 50 വർഷങ്ങൾക്കു മുമ്പ് കേരള ഗവണ്മെന്റിൽ നിന്നും മുറപ്രകാരം പട്ടയമായി ലഭിച്ചതും, കാലാകാലങ്ങളിൽ നികുതി അടച്ചും, ക്രയവിക്രയം ചെയ്തു പോരുന്നതുമായ, പെരിക്കല്ലൂർ പ്രദേശത്തെ 82 ഏക്കറിലും സമീപത്തുമുള്ള 170 ഓളം കുടുംബങ്ങൾ നേരിടുന്ന കുടിയിറക്ക് ഭീഷണി ക്കെതിരെ KCWA പെരിക്കല്ലൂർ ഫൊറോന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുകയും മേൽപ്പറഞ്ഞ കുടുംബങ്ങൾക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. KCWA ഫൊറോന പ്രസിഡന്റ്‌ ശ്രീമതി ബിന്ദു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫൊറോന ചാപ്ലിൻ ഫാദർ ജോർജ് കപ്പുകാലായിൽ, സെക്രട്ടറി ഷൈനി ടോമി, പനമരം ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി, മലബാർ റീജിയണൽ ട്രഷറർ ആൻസി ജേക്കബ്, ഫൊറോന വൈസ് പ്രസിഡന്റ് ജോൺസി ബിജു, ജോയിൻ സെക്രട്ടറി ലിൻസി ബിജു, സി. ജെസിൻ SJC തുടങ്ങിയവർ സംസാരിച്ചു.

Previous articleKCYLNA പ്രവർത്തനങ്ങൾ ക്നാനായ കമ്മ്യൂണിറ്റിയ്ക്ക് എന്നും പ്രചോദനം: മേയർ റോബിൻ ഇലക്കാട്ട്
Next articleകല്ലറ: വട്ടപറമ്പിൽ മേരിക്കുട്ടി സൈമൺ | Live Funeral Telecast Available

Leave a Reply