Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപതാ വിശ്വാസപരിശീലന വാർഷികവും ബൈബിൾ കമ്മീഷൻ, മിഷൻലീഗ്, തിരുബാലസഖ്യം സംഘടനകളുടെ പ്രവർത്തനവർഷ ഉദ്ഘാടനവും നടത്തപ്പെട്ടു

കോട്ടയം അതിരൂപതാ വിശ്വാസപരിശീലന വാർഷികവും ബൈബിൾ കമ്മീഷൻ, മിഷൻലീഗ്, തിരുബാലസഖ്യം സംഘടനകളുടെ പ്രവർത്തനവർഷ ഉദ്ഘാടനവും നടത്തപ്പെട്ടു

259
0

തെള്ളകം: കോട്ടയം അതിരൂപതയുടെ വിശ്വാസപരിശീലന വാർഷികവും ബൈബിൾ കമ്മീഷൻ, മിഷൻലീഗ്, തിരുബാലസഖ്യം എന്നീ സംഘടനകളുടെ പ്രവർത്തന വർഷ ഉദ്ഘാടനവും തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽവച്ച് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉദ്ഘാടനം ചെയ്തു. വിശ്വാസജീവിതത്തിലൂടെ വിശുദ്ധിയിലേക്ക് വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അഭിവന്ദ്യ പിതാവ് ഉദ്‌ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ദൈവവിളി കമ്മീഷൻ ചെയർമാൻ, ബഹു. സജി കൊച്ചുപറമ്പിലച്ചൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ ബഹു. ജിബിൻ മണലോടിയിലച്ചൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വിശ്വാസപരിശീലന കമ്മീഷൻ അംഗം സി. കിരൺ SJC, മിഷൻലീഗ് അതിരൂപത സെക്രട്ടറി ശ്രീ. എബ്രഹാം സജി, തിരുബാലസഖ്യം സിസ്റ്റർ അഡ്വൈസർ സി. ഡിവീന SVM, എന്നവർ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. അതിരൂപതാ തിരുബാലസഖ്യം ഡയറക്ടർ ബഹു. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിലച്ചൻ ഈ വർഷത്തെ മാർഗ്ഗരേഖയുടെയും 1, 2 വിദ്യാർത്ഥികളുടെ ഉപ പാഠപുസ്തകത്തിന്റെയും അവതരണം നടത്തി. അതിരൂപതാ മിഷൻലീഗ് ഡയറക്ടർ ബഹു. ജെഫിൻ ഒഴുങ്ങാലിലച്ചന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു. NR സിറ്റി പള്ളി വികാരി, റവ. ഫാ. ഷെറിൻ കുരിക്കിലേട്ട്, മിഷൻലീഗ് ദേശിയ പ്രസിഡന്റ് ശ്രീ. സുജി പുല്ലുകാട്ട്, വിശ്വാസപരിശീലന കമ്മീഷൻ അംഗം ശ്രീ. മാത്യു ജെറി, മിഷൻലീഗ് വൈസ്-ഡയക്ടർ സി. അനു ജോസഫ്, തിരുബാലസഖ്യം അംഗം ക്രിസ് സേവി കളപ്പുരത്തട്ടേൽ എന്നിവരുടെ സാന്നിധ്യം യോഗത്തിലുണ്ടായിരുന്നു. വിവിധ ഇടവകകളിൽനിന്നായി സംഘടനാ ഭാരവാഹികളും പ്രവർത്തകരുമായി 450- ഓളം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

Previous articleചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പോൾ ജെ കിം ന്റെ നേതൃത്വത്തിൽ യൂത്ത് മിനിസ്ട്രിയുടെ പരിപാടി സംഘടിപ്പിച്ചു.
Next articleചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്‌സ് ഡേയ് ആഘോഷിച്ചു.

Leave a Reply