Home ഇന്ത്യൻ വാർത്തകൾ ക്നാനായ “ഏഴില്ലം”. പദ്ധതിയുടെ ഉദ്ഘാടനം മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ സേവേറിയോസ് നിർവഹിച്ചു.

ക്നാനായ “ഏഴില്ലം”. പദ്ധതിയുടെ ഉദ്ഘാടനം മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ സേവേറിയോസ് നിർവഹിച്ചു.

555
0

ക്നാനായ സമുദായത്തിന്റെ കീഴിൽ “ഏഴില്ലം”. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ സേവേറിയോസ് നിർവഹിച്ചു.

നിർദ്ധനരായ ആളുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും ഭവനരഹിതരായവർക്ക് ഭവനം നിർമ്മിച്ചു നൽകുന്നതിനും വേണ്ടി ക്നാനായ സമുദായം ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണു “ഏഴില്ലം” പദ്ധതിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മെത്രാപ്പോലീത്ത പറഞ്ഞു.

ഈ പദ്ധതിയുടെ ഭാഗമായി റാന്നിയിൽ ഉള്ള സമുദായംവക സ്ഥലത്ത് 15 ഭവനങ്ങൾ നിർമ്മിക്കുന്നതിന് അടുത്തമാസം മന്ത്രി സജി ചെറിയാൻ തറക്കല്ലിടീല്‍ കർമ്മം നിർവഹിക്കുമെന്ന് അധ്യക്ഷത വഹിച്ച സമുദായ സെക്രട്ടറി ശ്രീ. റ്റി. ഒ. ഏബ്രാഹാം തോട്ടത്തിൽ അറിയിച്ചു.

സമ്മേളനത്തിൽ ക്നാനായ സമുദായ ട്രസ്റ്റി തോമസ്കുട്ടി മറ്റക്കാട്ട്, വൈദിക ട്രസ്റ്റി Rev. Fr. മോനായി ഫിലിപ്പ് കർക്കിടകംപള്ളി, ഭദ്രാസന സെക്രട്ടറി Rev. Fr. ഏലിയാസ് സ്കറിയ ഇളവൻകുളം, ആലിച്ചൻ ആറൊന്നിൽ, വില്ലി വടാമറ്റം, റ്റി. സി. തോമസ് തോപ്പിൽ, സാബു കണ്ണാട്ടിപ്പുഴ, രാജു വള്ളപ്പുരക്കൽ, കുര്യൻ(ബാബു) ആനയാറ്റിൽ (യൂറോപ്പ്) എന്നിവർ പ്രസംഗിച്ചു.

Previous articleതൊഴില്‍ സുസ്ഥിരതയും മെച്ചപ്പെട്ട ജീവിത സാഹചര്യവും ആരോഗ്യ സുരക്ഷയും അതിഥി തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തണം – മാര്‍ മാത്യു മൂലക്കാട്ട്
Next articleകുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ലിജോ ജോര്‍ജ് | Live Funeral Telecast Available

Leave a Reply