Home ഇന്ത്യൻ വാർത്തകൾ കെ.സി.ഡബ്ള്യൂ.എ ഇടക്കാട്ട് ഫൊറോന വനിതാ ദിനാഘോഷം നടത്തപ്പെട്ടു

കെ.സി.ഡബ്ള്യൂ.എ ഇടക്കാട്ട് ഫൊറോന വനിതാ ദിനാഘോഷം നടത്തപ്പെട്ടു

473
0

കോട്ടയം: കെ.സി.ഡബ്ള്യൂ.എ ഇടക്കാട്ട് ഫൊറോനതല വനിതാ ദിനാഘോഷം മള്ളൂശ്ശേരി സെന്റ് തോമസ്‌ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപത വികാര്‍ ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് അനില ബാബുവിന്റ് അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊറോന ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ആമുഖ സന്ദേശം നല്‍കി. മള്ളൂശ്ശേരി ഇടവക വികാരി ഫാ.ജോസ് കടവില്‍ ചിറ വനിതാ ദിന സെമിനാര്‍ നയിച്ചു. ബി.എസ്.സി നഴ്സിംഗില്‍ ഒന്നാം റാങ്ക് നേടിയ മള്ളൂശ്ശേരി ഇടവകാംഗമായ വഞ്ചിപ്പുരയ്ക്കല്‍ ഫേബ സാറാ വിനോദിനെ യോഗത്തില്‍ ആദരിച്ചു. നീറിക്കാട് ഇടവക വികാരി ഫാ. ജോസ് കുറുപ്പംതറ, ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സി. നിഷ വി. ജോണ്‍, ഫൊറോന സെക്രട്ടറി സുജ ബേബി കൊച്ചു പാലത്താനത്ത്, ജോയന്‍റ് സെക്രട്ടറ ജീന സിബി പടിഞ്ഞാറേക്കര, മള്ളൂശ്ശേരി യൂണിറ്റ് പ്രസിഡന്റ് ബെറ്റി തോമസ് നടുവത്ത്, വൈസ് പ്രസിഡന്റ് ബേബിക്കുട്ടി മാത്യു പുത്തന്‍ പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Previous articleകാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച ഭവനങ്ങളുടെ വെഞ്ചിരിപ്പും, താക്കോല്‍ ദാനവും നടത്തി
Next article“കരുതൽ” സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ ചിത്രീകരണം അമേരിക്കയിലെ ഹൂസ്റ്റണിൽ പൂർത്തിയായി

LEAVE A REPLY