തിരുവനന്തപുരം: തിരുവനന്തപുരം സെൻ്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ പള്ളിയിലെ KCC യൂണിറ്റ് 2014 മുതൽ എല്ലാ വർഷവും നടപ്പിലാക്കി വരുന്ന സിവിൽ സർവീസ് പരീക്ഷാ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തി വരുന്ന സിവിൽ സർവീസസ് പരീക്ഷകൾക്ക് (IAS, IPS , IFS, IES, IRS,KAS etc) തയ്യാറെടുക്കുന്ന കോട്ടയം ക്നാനായ അതിരൂപതയിൽ അംഗങ്ങളായ ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുവാൻ അർഹരാണ്. കേരളാ PSC നടത്തുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് പരീക്ഷാർത്ഥികളെയും പരിഗണിക്കുന്നതാണ്.
സാമുദായിക ശാക്തീകരണം ലക്ഷ്യമാക്കി, ക്നാനായ യുവതയെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉന്നത പദവികളിലേയ്ക്ക് ആകർഷിക്കുന്നതിന് വേണ്ടിയിട്ടാണ് ഈ സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഏതെങ്കിലും സ്ഥാപനത്തിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നവരും പരിശീലനം ആഗ്രഹിക്കുന്നവരുമായ അതിരൂപതാംഗങ്ങളായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ ഇടവക വികാരിയുടെ സാക്ഷ്യപത്രം സഹിതം സ്കോളർഷിപ്പിനായി സമർപ്പിക്കേണ്ടതാണ്. ഉയർന്ന മാർക്ക് ലഭിച്ചവരിൽ നിന്നും മികവിൻ്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന അഭിമുഖ പരീക്ഷയിലൂടെ ആയിരിക്കും അർഹരെ തെരഞ്ഞെടുക്കുന്നത്.2025 ഏപ്രിൽ 20-ന് മുമ്പ് അപേക്ഷ ലഭിച്ചിരിക്കേണ്ടതാണ്.
അയക്കേണ്ട വിലാസം:
കൺവീനർ, പയസ് സ്കീം, സെൻറ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ചർച്ച്, ബാർട്ടൺഹിൽ, കുന്നുകുഴി പി ഒ, തിരുവനന്തപുരം – 695 035
email: tvmkcc@gmail.com
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ.മിഥുൻ വലിയപുളിഞ്ചാക്കിൽ (97468 47880 ), പ്രിബിൻ ജേക്കബ് കിഴക്കേയിൽ(98470 63328), ജോബി മാത്യു ജോർജ് ഇടത്തിൽ (94474 27236 ), പോൾ പിള്ളവീട്ടിൽ (9447587914).











