Home അമേരിക്കൻ വാർത്തകൾ ” മുറ്റത്തെ മുല്ല ” സംഗമത്തിന്റെ സൗരഭ്യം പേറി ബെൻസൻവിൽ ഇടവക

” മുറ്റത്തെ മുല്ല ” സംഗമത്തിന്റെ സൗരഭ്യം പേറി ബെൻസൻവിൽ ഇടവക

439
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്റെയും സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെയും സംയുക്ത നേതൃത്വത്തിൽ 55 വയസിനുമേൽ പ്രായമുള്ളവരുടെ സംഗമം ബെൻസൻവിൽ ഇടവകയിൽ വച്ചു നടത്തപ്പെട്ടു. അമ്പതു നോയമ്പിന്റെ നിറവിൽ മുതിർന്നവർക്കായുളള ഒരു ആത്മിയ ഒത്തുചേരലായിരുന്നു ” മുറ്റത്തെ മുല്ല” എന്ന പേരിലുള്ള സംഗമം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് നാം കൂട്ടിവായ്ക്കുമ്പോൾ അവർക്ക് ഗുണമുണ്ട് എന്ന പ്രഘോഷണമായിരുന്നു ഇവരുടെ ഒത്തുചേരൽ. കോട്ടയം കളത്തിപ്പിടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രം ഡയറക്ടർ ബ്രദർ സന്തോഷ് സംഗമത്തിന് നേതൃത്വം നൽകി. രാവിലെ 10 മണിക്ക് വി. കുർബാനയോടെ ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് സമാപിച്ചു. ബെൻസൻവിൽ ഇടവകയിലെ മുതിർന്നവരുടെ ഭക്തസംഘടനയായ “ജോയ്” മിനിസ്ട്രി ടീം അംഗങ്ങൾ സംഗമത്തിന് നേതൃത്വം നൽകി.

ലിൻസ് താന്നിച്ചുവട്ടിൽ

Previous articleവിശ്വാസോത്സവം “എസ്പെരൻസാ 25″ ബെൻസൻവിൽ ഇടവകയിൽ നടത്തപ്പെട്ടു
Next articleതാമ്പാ കെ സി സി സി എഫ് ക്‌നായി തൊമ്മൻ ദിനം ആചരിച്ചു

Leave a Reply