Home അമേരിക്കൻ വാർത്തകൾ വിശ്വാസോത്സവം “എസ്പെരൻസാ 25″ ബെൻസൻവിൽ ഇടവകയിൽ നടത്തപ്പെട്ടു

വിശ്വാസോത്സവം “എസ്പെരൻസാ 25″ ബെൻസൻവിൽ ഇടവകയിൽ നടത്തപ്പെട്ടു

258
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മതബോധന വാർഷികം “എസ്പെരാൻസ ’25 ” ഏറെ അവിസ്മരണീയമായി. പുതിയ ദേവാലയം സ്വന്തമായി ലഭിച്ചതിനു ശേഷമുളള ആദ്യത്തെ വാർഷികം വിപുലമായ പരിപാടികളോടെ മാർച്ച് 15 ശനിയാഴ്ച വൈകിട്ട് 6 pm ന്പള്ളി ഹാളിൽ വെച്ച് നടത്തപ്പെട്ടു. ഇരുനുറിൽ പരം കുട്ടികൾ അണിചേർന്ന രണ്ടു മണിക്കൂർ നീണ്ട കലാപരിപാടികളാണ് അന്നേ ദിവസം നടത്തപ്പെട്ടത്. ക്നാനായ റീജിയൻ വികാരി ജനറാളും ഇടവകയുടെ വികാരിയുമായ ഫാ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. സെ. മേരീസ് പള്ളി വികാരി ഫാ. സിജുമുടക്കോടിൽ, സി. സിൽവേരിയുസ് എസ്.വി.എം, സെ. മേരീസ് ഡി. ആർ. ഇ. സജി പൂതൃക്കയിൽ എന്നിവർ സന്നിഹിതരായിരുന്നു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ സി. സി ഡി ഡയറക്ടർ സഖറിയ ചേലയ്ക്കൽ, അസി. ഡയറക്ടർ ജോബി ഇത്തിത്തറ, കൊളീൻ കീഴങ്ങാട്ട് , നീന കോയിത്തറ, ജെയ്ൻ മുണ്ടപ്ലാക്കിൽ, റ്റീന നെടുവാമ്പുഴ എന്നീ കമ്മിറ്റി അംഗങ്ങളോടൊപ്പം മറ്റ് അദ്ധ്യാപകരും ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങളും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. വ്യത്യസ്തമായി നടത്തപ്പെട്ട ഈ മതബോധനവാർഷികം കുഞ്ഞുങ്ങളിൽ ദൈവാനുഗ്രഹത്തിൻറെ നവ്യാനുഭവമായി മാറി.

ലിൻസ് താന്നിച്ചുവട്ടിൽ

Previous articleആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ചിലിയില്‍ അപ്പസ്തോലിക് നുണ്‍ഷ്യോ
Next article” മുറ്റത്തെ മുല്ല ” സംഗമത്തിന്റെ സൗരഭ്യം പേറി ബെൻസൻവിൽ ഇടവക

Leave a Reply