Home ഇന്ത്യൻ വാർത്തകൾ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 117-ാമത് വാര്‍ഷികമാഘോഷിച്ചു

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 117-ാമത് വാര്‍ഷികമാഘോഷിച്ചു

361
0

കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 117-ാമത് വാര്‍ഷികാഘോഷങ്ങള്‍ പാലാ അല്‍ഫോന്‍ സാ കോളേജ് പ്രിന്‍സിപ്പാള്‍ റവ.ഡോ. ഷാജിപുന്നത്താനത്തുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികസമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ.ജോസ്നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോട്ടയം അതി. കോര്‍പ്പറേറ്റ്എഡ്യൂക്കേഷണല്‍സെക്രട്ടറി റവ. ഡോ. തോമസ്പുതിയകുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്പ്രസിഡന്റ്മസ്മാളിയേക്കല്‍, വാര്‍ഡ്മെംബര്‍ കുഞ്ഞുമോള്‍ ടോമി, സൗത്ത്ഏഷ്യന്‍ തായ്കൊണ്ട ഗോള്‍ഡ്മെഡലിസ്റ്റ് മാര്‍ഗരറ്റ്മരിയ റെജി, പി ടി എ പ്രസിഡന്റ്ബോബി തോമസ്, എം.പി.ടി. എ പ്രസിഡന്റ് അജി സാബു, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ്, ഹെഡ്മിസ്ട്രസ് ജയ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തദവസരത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സോജന്‍ കെ.സി., ജസീന ആന്‍റണി, സുജ ജോസ് ലാബ് അസിസ്റ്റന്റ് സജി ഫിലിപ്പ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കുട്ടികളുടെ കലാവിരുന്ന് പരിപാടികള്‍ക്ക്നിറംപകര്‍ന്നു.

Previous articleബെൻസൻവിൽ ഇടവക കുഞ്ഞിപ്പൈതങ്ങൾക്കായി ഒരുങ്ങി
Next articleഹൈറേഞ്ച് സ്റ്റാര്‍സിന്റെയും മാതാപിതാക്കളുടെയും ഇടവകതല ലീഡേഴ്സിന്റെയും സംയുക്ത യോഗം സംഘടിപ്പിച്ചു

Leave a Reply