Home അമേരിക്കൻ വാർത്തകൾ സാൻ അൻറ്റോണിയൊയിലെ ക്നാനായ ജനതയുടെ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം | LIVE ON KVTV

സാൻ അൻറ്റോണിയൊയിലെ ക്നാനായ ജനതയുടെ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം | LIVE ON KVTV

1045
0

സാൻ ആൻറ്റോണിയോ ക്നാനായ കത്തോലിക്കാ സമൂഹം പുതിയ ദൈവാലയത്തിന്റെ തറക്കല്ലിട്ട് വളർച്ചയുടെ നാലാം ഘട്ടത്തിലേക്ക്. സാൻ ആൻറ്റോണിയോയിലെ ക്നാനായ കത്തോലിക്കർക്ക് വേണ്ടി 2009 ലാണ് മിഷൻ സ്ഥാപിതമയത്. തുടർന്ന് സ്വന്തമായി ഒരു കെട്ടിടം വാങ്ങി 2010 ജൂലൈ 21 ന് ആദ്യ ദൈവാലയം കൂദാശ ചെയ്തു. അഞ്ച് വർഷങ്ങൾക്ക് ശേഷം 2015 മെയ്യ് 26 -ന് കൂടുതൽ സൗകര്യപ്രദമായതും ക്നാനായ കുടിയേറ്റ ജനതയുടെ വസതികൾക്ക് അടുത്തുമായി കൂട്ടായ പരിശ്രമത്തോടെ ചെറിയ ഒരു കെട്ടിടം വാങ്ങി പള്ളി മാറ്റി സ്ഥാപിക്കപ്പെട്ടു. എല്ലാവര്ക്കും ഒന്നിച്ചു പ്രാർത്ഥിക്കാനും കൂട്ടായ്മയ്ക്കും പറ്റിയ ഒരു പുതിയ ദൈവാലയമായിരുന്നു അടുത്ത ലക്ഷ്യം. 2024 ഡിസംബർ 8 -ന് പുതിയ ദൈവാലയമെന്ന സ്വപ്നത്തിന് തുടക്കം കുറിക്കുകയാണ്. പരിശുദ്ധ അമ്മയുടെ അമലോൽഭവ തിരുനാൾ ദിനം കൂടിയായ അന്നേ ദിവസം ചിക്കാഗോ രൂപതയുടെ വികാരി ജനറാളും ക്നാനായ റീജിയന്റെ ഡയറക്ടറുമായ മോൺ. തോമസ് മുളവനാൽ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും. ഹൂസ്റ്റൻ ഫൊറോന വികാരി ഫാ. എബ്രഹാം മുത്തോലത്ത് ഡാലസ്‌ ക്രിസ്തുരാജ ഇടവക വികാരി ഫാ.അബ്രഹാം കളരിക്കൽ, സാൻ അന്റോണിയോ ഇടവക വികാരി ഫാ. ബോബൻ വട്ടംപുറത്ത്‌ എന്നിവർ സഹ കാർമ്മികരാവും. ടെക്സാസിലെ സാൻ അന്റോണിയായിൽ ‌സ്ഥാപിതമായ ക്നാനായ ഇടവക സമൂഹത്തിന്റെ കഴിഞ്ഞ കാലഘട്ടത്തിലെ വളർച്ചയുടെ പാതയിലെ വലിയ നാഴികല്ലാണ് പുതിയ ദേവാലയം. വളരെ ചുരുക്കം കുടുംബങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ ഈ ക്നാനായ ദേവാലയം ഇന്ന് 40 ഓളം ക്നാനായ കുടുംബങ്ങളുടെ ആത്മീയ ആലയമാണ്. സാൻ അന്റോണിയായിലെ ക്നാനായ കുടുംബങ്ങളുടെ ഇച്ഛാശക്തിയും അമേരിക്കയിലെ ക്നാനായ സമുദായ അംഗങ്ങളുടെ നിർലോഭമായ സഹകരണവും ഈ സംരംഭത്തിന് കരുത്തായി.

Previous articleനാഷണല്‍ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ലയ വിനോജിന് വെള്ളി മെഡല്‍
Next articleബെൻസൻവിൽ ഇടവക കുഞ്ഞിപ്പൈതങ്ങൾക്കായി ഒരുങ്ങി

Leave a Reply