Home ഇന്ത്യൻ വാർത്തകൾ സംസ്ഥാന സ്കൂൾ കായിക മേളയിൽ ഏറ്റുമാനൂർ കൊല്ലംപറമ്പിൽ മിലൻ സാബുവിന് സ്വർണ്ണ മെഡൽ

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഏറ്റുമാനൂർ കൊല്ലംപറമ്പിൽ മിലൻ സാബുവിന് സ്വർണ്ണ മെഡൽ

863
0

എറണാകുളത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ ചർച്ച് ഇടവകാംഗം മിലൻ സാബു കൊല്ലംപറമ്പിൽ പോൾവാൾട്ടിൽ 4 മീറ്റർ ചാടി സ്വർണ്ണം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് പോൾവാൾട്ടിൽ സംസ്ഥാന മീറ്റിൽ മിലൻ സ്വർണ്ണം നേടുന്നത്. കഴിഞ്ഞ മാസം പാലായിൽ വച്ച് നടന്ന ജില്ലാ മീറ്റിൽ 4.10 മീറ്റർ ചാടി പുതിയ മീറ്റ് റെക്കോർഡൊടെ സ്വർണം നേടിയിരുന്നു. ഏറ്റുമാനൂർ വെട്ടിമുകൾ പരേതനായ സാബുവിന്റെയും ഷീജയുടെയും മകനാണ് മിലൻ. മെൽബാ സാബു, മെൽബിൻ സാബു എന്നിവരാണ് സഹോദരങ്ങൾ.

Previous articleമറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ‘ ജാഗരണ പ്രാര്‍ത്ഥന’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleകുട്ടിവിശുദ്ധരുടെ സംഗമ വേദിയായി ബെൻസൻവിൽ തിരുഹൃദയ ഇടവക

LEAVE A REPLY