Home ഇന്ത്യൻ വാർത്തകൾ തിരുബാലസഖ്യം അതിരൂപതാതല പ്രവർത്തനോദ്ഘാടനം നടത്തി

തിരുബാലസഖ്യം അതിരൂപതാതല പ്രവർത്തനോദ്ഘാടനം നടത്തി

490
0

കോട്ടയം അതിരൂപതയിലെ തിരുബാലസഖ്യം സംഘടനയുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവ്വഹിച്ചു. തിരുബാലസഖ്യം അതിരൂപതാ ഡയറക്ടർ ഫാ. മാത്യു കുളക്കാട്ടുകുടിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അതിരൂപതാ വൈസ് ഡയറക്ടർ സി. ഡിവിന എസ്.വി.എം, എഫ്രോൺ മൈക്കിൾ എന്നിവർ പ്രസംഗിച്ചു. തിരൂബാലസഖ്യ സംഘടനയുടെ ഒരു വർഷത്തേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ യോഗത്തിൽ പ്രകാശനം ചെയ്തു. യൂണിറ്റുകളിലെ ആനിമേറ്റേഴ്‌സും യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു. അനിമേറ്റേഴ്‌സിനായി സിസ്റ്റർ ബെസി എസ്.ജെ.സിയും കുട്ടികൾക്കായി സിസ്റ്റർ ആഷ്‌ന എസ്.ജെ.സി., സിസ്റ്റർ അപർണ്ണ എസ്.ജെ.സി എന്നിവരും ക്ലാസ്സ് നയിച്ചു.

Previous articleഫാ ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ അതിരൂപതതല പ്രസംഗമത്സരം; ഡെന്നി അലക്സിന് ഒന്നാം സ്ഥാനം
Next articleന്യൂസിലാൻഡ് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ ക്നാനായ തെക്കൻസ് ജേതാക്കൾ

Leave a Reply