Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ അതിരൂപത കൃഷിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം

കെ.സി.വൈ.എൽ അതിരൂപത കൃഷിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം

401
0

യുവജനങ്ങളിൽ പരിസ്ഥിതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എൽ അതിരൂപത തലത്തിൽ സംഘടിപ്പിക്കുന്ന കൃഷികൂട്ടം പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂർ യൂണിറ്റ് ന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. കെ സി സി അതിരൂപത പ്രസിഡന്റ്‌ ബാബു പറമ്പടത്തുമലയിൽ കിടങ്ങൂർ ഇടവകയിലെ മുതിർന്ന കർഷകനായ ജോസ് കിടാരക്കുഴിയിൽ നിന്നും പച്ചക്കറിതൈകൾ മേടിച്ചു നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു . കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കിടങ്ങൂർ ഫൊറോന വികാരി ഫാ.ജോസ് നെടുങ്ങാട്ട്, കെ.സി.വൈ.എൽ അതിരൂപത സെക്രട്ടറി ഷെല്ലി ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്, കിടങ്ങൂർ യൂണിറ്റ് പ്രസിഡന്റ്‌ ഷാരു സോജൻ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി പങ്കെടുക്കുന്ന എല്ലാ യൂണിറ്റുകൾക്കും ആശംസകൾ നേരുന്നതിനു ഒപ്പം കൃഷിക്കൂട്ടം പദ്ധതിയുടെ സ്പോൺസർ ജോയൽ ടോമിക്ക് നന്ദിയും അറിയിക്കുന്നു.

Previous articleകെ.സി.വൈ.എൽ അതിരൂപത തല ഡയറക്ടേഴ്സ് & അഡ്വൈസേഴ്സ് മീറ്റ് സംഘടിപ്പിച്ചു
Next articleമെല്‍ബണ്‍: കുറുപ്പന്തറ കരിശേരിക്കല്‍ ബേബി സിറിയക്ക് | Live Funeral Telecast Available

Leave a Reply