Home ഇന്ത്യൻ വാർത്തകൾ ഡോ. ദീപക് ഡേവിഡ്‌സണിന് പുരസ്‌കാരം

ഡോ. ദീപക് ഡേവിഡ്‌സണിന് പുരസ്‌കാരം

606
0

കോട്ടയം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ഹൃദയശസ്ത്രക്രിയ വിദഗ്ധരുടെ രാജ്യാന്തര സമ്മേളനത്തില്‍ ഹൃദയശസ്ത്രക്രിയ സംബന്ധിച്ച മികച്ച അവതരണത്തിനുള്ള അവാര്‍ഡ് (2 ലക്ഷം) കാരിത്താസിലെ ചീഫ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്‌സണിന്. 1500 അവതരണങ്ങളില്‍ നിന്നാണ് ഈ നേട്ടം. ഏറ്റവും ക്ലേശമേറിയ ശസ്ത്രക്രിയകളെപ്പറ്റിയുള്ള അവതരണത്തിനാണു പുരസ്‌ക്കാരം. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ചടങ്ങില്‍ കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുരസ്‌ക്കാരവും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.

Previous articleകൂടാരയോഗ പിക്നിക് ഒരുക്കി ബെൻസൻവില്ല് ഇടവക
Next article10-ാമത് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് അന്‍സ സനില്‍ കോയിത്തറക്ക്

Leave a Reply