പുന്നത്തുറ: ചരിത്ര പ്രസിദ്ധമായ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പളളിയുടെ ചതുര്‍ ശതാബ്ദി (400-ാം വര്‍ഷ) ഉദ്ഘാടനം 2024 ജൂണ്‍ 30 ഞായറാഴ്ച നടത്തപ്പെടുന്നു. 400-ാം വര്‍ഷ ജൂബിലി ഉദ്ഘാടനം ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. കിടങ്ങൂര്‍ ഫൊറോന വൈദികര്‍ സഹകാര്‍മ്മികത്വം വഹിക്കും. കുര്‍ബാനയെ തുടര്‍ന്ന് ഇടവക വികാരി റവ.ഫാ.ജെയിംസ് ചെരുവിലിന്റെ അദ്ധ്യക്ഷതയില്‍ കൂടന്ന ജൂബിലി പൊതുസമ്മേളനത്തില്‍ അഭി.മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത 400-ാം വര്‍ഷ ജൂബിലി ഉദ്ഘാടനം ചെയ്യും. കേരള ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിയന്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. അഡ്വ മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. വെരി.റവ.ഫാ ജോസ് നെടുങ്ങാട്ട് (കിടങ്ങൂര്‍ ഫൊറോന വികാരി), റവ.ഫാ ജേക്കബ് കാറ്റാടി (വികാരി സെന്റ് തോമസ് ചര്‍ച്ച് വെളളാപ്പളി, പുന്നത്തുറ) എന്നിവര്‍ ആശംസപ്രസംഗം നടത്തും. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ശ്രീ ബിബീഷ് ഓലിക്കമുറിയില്‍ ഏവര്‍ക്കും നന്ദി പറയും.
Home ഇന്ത്യൻ വാർത്തകൾ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പളളിയുടെ 400-ാം വര്‍ഷ ജൂബിലി ഉദ്ഘാടനം |...











