Home ഇന്ത്യൻ വാർത്തകൾ കെ.സി.ഡബ്ല്യു.എ തിരുവചന എഴുത്ത് മത്സരം സംഘടിപ്പിച്ചു

കെ.സി.ഡബ്ല്യു.എ തിരുവചന എഴുത്ത് മത്സരം സംഘടിപ്പിച്ചു

540
0

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാതലത്തില്‍ തിരുവചന എഴുത്തു മത്സരം സംഘടിപ്പിച്ചു. ഗ്ലോബല്‍ മാതൃവേദി സംഘടിപ്പിക്കുന്ന വചനം എഴുത്തു മത്സരത്തിന്റെ മുന്നോടിയായാണ് അതിരൂപതാതലത്തില്‍ മത്സരം സംഘടിപ്പിച്ചത്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച മത്സരം അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, സെക്രട്ടറി സില്‍ജി സജി തുടങ്ങി അതിരൂപതാ ഭാരവാഹികള്‍ പരിപാടിക്കു നേതൃത്വം നല്കി. യൂണിറ്റുതലത്തില്‍ വചനം എഴുത്തു മത്സരം നടത്തി വിജയികളെ കണ്ടെത്തുകയും പ്രസ്തുത വിജയികളെ ഉള്‍പ്പെടുത്തി ഫൊറോന മത്സരം നടത്തുകയും ചെയ്തതിന്റെ തുടര്‍ച്ചയായാണ് ഓരോ ഫൊറോനയില്‍നിന്നും വിജയികളായവരെ ഉള്‍പ്പെടുത്തി അതിരൂപതാ തലത്തില്‍ വചനമുത്തുകള്‍ എന്ന പേരില്‍ വചന എഴുത്തു മത്സരം സംഘടിപ്പിച്ചത്. അതിരൂപതയില്‍ ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരാകുന്നവര്‍ ജൂണ്‍ 15ന് ആലുവയില്‍ വച്ച് നടത്തപ്പെടുന്ന ഗ്ലോബല്‍ വചന എഴുത്തു മത്സരത്തില്‍ പങ്കെടുക്കും.

Previous articleUKKCA വടംവലി മത്സരത്തിൽ കിരീടം നിലനിർത്തി വൂസ്റ്ററിലെ പോരാളികൾ, രണ്ടാം സ്ഥാനം ലിവർപൂളിലെ കരുത്തൻമാർ
Next articleഅഖില കേരള മാര്‍ഗംകളി മത്സരത്തില്‍ കെ.സി.വൈ.എല്‍ ചുങ്കം ടീം രണ്ടാം സ്ഥാനം

Leave a Reply